ADVERTISEMENT

പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ആർത്തവകാലത്തെ വേദന ശമിപ്പിക്കും. പുതിനയിൽ പ്രോട്ടീനും കൊഴുപ്പും നാരുകളും കാത്സ്യവും ഫോസ്ഫറസും വൈറ്റമിൻ സി, എ തുടങ്ങിയവയും ധാരാളമുണ്ട്. പുതിന–നാരങ്ങാ ജ്യൂസ് വളരെ നല്ല ദാഹശമിനിയാണ്. 

 

പുതിന ചമ്മന്തി

ചേരുവകൾ 

  • പുതിന – 3 തണ്ട്
  • തേങ്ങാ – കാൽമുറി
  • ചെറിയുള്ളി – 4–5 എണ്ണം
  • ഇഞ്ചി– ഒരു ചെറിയ കഷണം
  • വെളുത്തുള്ളി– 1 അല്ലി
  • കാന്താരി മുളക് (പച്ചമുളക്) – 4–5 എണ്ണം
  • ഉപ്പ് – പാകത്തിന്

ഈ ചേരുവകൾ അൽപം (പാകത്തിന്) വെള്ളമോ നാരങ്ങാനീരോ ചേർത്തു മിക്സിയിൽ അരച്ചെടുത്താൽ പുതിനച്ചമ്മന്തിയായി. 

Content Summary : Pudina / Mint Chutney recipe by Reshmi Salif

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com