പാൽ തിളപ്പിച്ച് അരമണിക്കൂറിൽ നല്ല കട്ട തൈര് തയാറാക്കാം
Mail This Article
×
വീട്ടിൽ തൈര് ഉണ്ടാക്കുന്നത് കടയിൽ നിന്ന് വാങ്ങുന്ന തൈരിനെക്കാൾ വളരെ ആരോഗ്യകരമാണ്, എന്നാൽ തൈര് ഉണ്ടാക്കുന്നതിലെ ബുദ്ധിമുട്ട് കാരണം പലപ്പോഴും കടയിൽ നിന്നും വാങ്ങിയ തൈരിലേക്ക് നമ്മൾ പോകുന്നു. പാൽ തിളപ്പിച്ച് അരമണിക്കൂറിൽ നല്ല കട്ട തൈര് ഉണ്ടാക്കാൻ അടിപൊളി ടിപ്സ് ഉണ്ട് എന്താണെന്നു നോക്കാം.
ചേരുവകൾ
•പാൽ - 2 കപ്പ് / അര ലിറ്റർ
•തൈര് - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•പാൽ നന്നായി തിളപ്പിച്ചതിനു ശേഷം ചെറുതായി ചൂടാറാൻ വയ്ക്കുക. ചെറിയ ചൂടിൽ ഇതിലേക്ക് 1 ടേബിൾസ്പൂൺ തൈര് ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
•ഇനി ഒരു കാസറോളിൽ തിളച്ച വെള്ളം ഒഴിച്ച് അതിലേക്കു ഈ പാത്രം ഇറക്കി വയ്ക്കുക. കാസറോൾ അടച്ചു അര മണിക്കൂർ മാറ്റി വയ്ക്കുക.
•അര മണിക്കൂർ മതി കട്ട തൈര് തയാർ.
Content Summary : Home made curd recipe by Deepthi.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.