ADVERTISEMENT

വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഊണിനൊരുക്കാം കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ.

 

ചേരുവകൾ

  • വഴുതനങ്ങ - 100 ഗ്രാം
  • മഞ്ഞൾപ്പൊടി - 1 /4 ടീസ്പൂൺ
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ
  • ഗരം മസാല - 1/4 ടീസ്പൂൺ
  • കുരുമുളകുപൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • റവ -1/2 കപ്പ്‌

 

തയാറാക്കുന്ന വിധം

വഴുതനങ്ങ നീളത്തിൽ കുറച്ചു കനത്തിൽ മുറിച്ചെടുക്കുക.

മസാല കൂട്ടുകൾ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച  വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക.

 

കുറച്ചു റവ എടുത്ത് അതിൽ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂർ വയ്ക്കുക.

 

അര മണിക്കൂറിനു ശേഷം ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണയൊഴിച്ചു വറുത്തെടുത്തു ചോറിനൊപ്പം വിളമ്പാം. 

 

Content Summary : Eggplant fry recipe by Prabha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com