ഇതാണ് മക്കളെ നാടൻ മത്തിക്കറി, അസാധ്യ രുചി
Mail This Article
മൺചട്ടിയിൽ മത്തിക്കറി ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ...വ്യത്യസ്‍ത രീതിയിൽ മീൻ കറി തയാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തിക്കറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ തയാറാക്കാം.
ചേരുവകൾ
- മത്തി - 12 എണ്ണം
- ഉലുവ - 1/4 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി ചതച്ചത്
- ചെറിയ ഉള്ളി - 10 എണ്ണം
- പച്ചമുളക് - 3 എണ്ണം
- തക്കാളി - 1 എണ്ണം
- കുടംപുളി - 3 എണ്ണം
- കറിവേപ്പില, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്തു വരഞ്ഞെടുക്കാം. മീനിൽ മസാല പിടിക്കാനാണ് ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ മുക്കി വയ്ക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്തു വച്ചു ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കാം. ശേഷം ഇതിലേക്ക് 1/4 ടീസ്പൂൺ ഉലുവ, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, കറിവേപ്പില, തക്കാളി എന്നിവ ചേർത്തു നന്നായി ഇളക്കി എടുക്കുക. കുടംപുളിയും മസാലപ്പൊടികളും മത്തിയും ചേർത്തു വേവിച്ചെടുക്കാം.
Content Summary : Kerala style spicy sardine curry.