ബാക്കി വന്ന ചോറു കൊണ്ടൊരുക്കാം സൂപ്പർ ഇടിയപ്പം
Mail This Article
ചോറ് ബാക്കി വന്നാൽ പെട്ടെന്നൊരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കാം. പൂ പോലെ സോഫ്റ്റായ ഇടിയപ്പം തയാറാക്കാൻ 2 കപ്പ് ചോറ് മതി.
ചേരുവകൾ
•ചോറ് - 2 കപ്പ്
•വറുത്ത അരിപ്പൊടി - 1 കപ്പ്
•വെള്ളം - 2 ടേബിൾസ്പൂൺ
•വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
•തേങ്ങാ ചിരവിയത് - 1/4 കപ്പ്
തയാറാക്കുന്ന വിധം
•2 ടേബിൾസ്പൂൺ വെള്ളം ചേർത്തു ചോറ് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു കപ്പ് വറുത്ത അരിപ്പൊടിയും കൂടെ ചേർത്തു മയത്തിൽ കുഴച്ചെടുക്കുക. കൈയിൽ ഒട്ടിപിടിക്കുന്നുണ്ടെങ്കിൽ ഒരു ടേബിൾസ്പൂൺ എണ്ണ കൂടെ ചേർക്കാം.
•ഇത് ഒരു മിനിറ്റു കുഴച്ചതിനു ശേഷം സേവനാഴിയിൽ ഇട്ട് ഇടിയപ്പം ഉണ്ടാക്കാം. ഇടയ്ക്കു തേങ്ങയും ഇട്ട് കൊടുക്കാം, ഇനി 3 മിനിറ്റ് ആവിയിൽ വേവിച്ചാൽ മതി ഇടിയപ്പം തയാർ. ചൂടോടെ കറി കൂട്ടി കഴിക്കാം.
Content Summary : Leftover rice idiyappam recipe by Deepthi.