കുട്ടികൾക്ക് തയാറാക്കി കൊടുക്കാൻ ഒരു സ്പെഷൽ കുക്കി
Mail This Article
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒന്നാണ് കുക്കീസ്. വൈകുന്നേരം സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കി കൊടുക്കാവുന്ന അടിപൊളി ഹണി ബട്ടർ കുക്കീസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ:
- ബട്ടർ - ½ കപ്പ്
- തേൻ - ¼ കപ്പ്
- പൊടിച്ച പഞ്ചസാര - ¼ കപ്പ്
- മുട്ട - 1
- വാനില എസ്സെൻസ് - ½ ടീസ്പൂൺ
- മൈദ - 2 കപ്പ്
- ബേക്കിങ് പൗഡർ - 1 ടീസ്പൂൺ
- ഉപ്പ് - ¼ ടീസ്പൂൺ
തയാറാക്കുന്ന വിധം:
ഒരു പാത്രത്തിൽ ബട്ടറും തേനും ചേർത്ത് മിക്സ് ചെയ്തു മയപ്പെടുത്തുക, ഇനി പൊടിച്ച് പഞ്ചസാര ചേർത്ത് യോജിപ്പിച്ചെടുക്കുക. അതിനുശേഷം മുട്ടയും എസ്സെൻസും ചേർത്ത് യോജിപ്പിക്കുക.
മൈദ, ബേക്കിങ് പൗഡർ, ഉപ്പ് എന്നിവ ബാറ്ററിലേക്ക് അരിച്ചു ചേർക്കാം. അതിനുശേഷം മാവ് കൈകൊണ്ടു കുഴച്ച് എടുക്കാം.
ഇനി മാവിൽ നിന്ന് കുറേശ്ശെ എടുത്ത് ബോളാക്കി ഉരുട്ടി കൈകൊണ്ടു പതുക്കെ ഒന്ന് അമർത്തി ബേക്കിങ് ട്രേയിലേക്കു വച്ചു കൊടുക്കാം.
അതിനുശേഷം 170 ഡിഗ്രി ചൂടിൽ പ്രീഹീറ്റ് ചെയ്ത അവ്നിൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. കുക്കീസ് 10 മിനിറ്റ് ട്രേയിൽ തന്നെ വച്ചശേഷം പുറത്തേക്കെടുത്തു ആവശ്യമെങ്കിൽ തേൻ ഒഴിച്ച് കഴിക്കാം.
Content Summary : Honey Butter cookies recipe by Nimmy.