കോളിഫ്ലവർ പക്കോഡ, ചായയ്ക്കൊപ്പം പൊടിപൊടിക്കാം
Mail This Article
ചായ പലഹാരമായി വളരെ രുചിയോടെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- കോളിഫ്ലവർ (ചെറുതായി മുറിച്ചത്) - 400 ഗ്രാം
- കടലപ്പൊടി - 300 ഗ്രാം
- ഗരം മസാല - ഒന്നര ടീ സ്പൂൺ
- ഉപ്പ് - അര ടീ സ്പൂൺ
- മുളകുപൊടി - അര ടീസ്പൂൺ
- ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
- വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കോളിഫ്ലവർ ചെറുതായി മുറിച്ചു തിളച്ച വെള്ളത്തിൽ രണ്ടു മിനിറ്റ് ഇട്ടെടുക്കാം. കീടങ്ങളോ മറ്റോ ഉണ്ടെങ്കിൽ പോകാനാണ് ഇങ്ങനെ ചെയ്യുന്നത്. പിന്നീട് ഒരു പാത്രത്തിൽ കടലപ്പൊടിയിലേക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല എന്നിവ ചേർത്തു കുറച്ചു വെള്ളവും ചേർത്തു നന്നായി ഇളക്കാം. അധികം കട്ടിയില്ലാത്ത മാവു കുഴച്ചെടുക്കാം.
ഒരു ൈഫ്രയിങ് പാനിൽ വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ കോളിഫ്ലവർ കഷ്ണങ്ങൾ കടല മാവിൽ മുക്കി പൊരിക്കാം. എല്ലാ വശങ്ങളും ഒരു പോലെ ഗോൾഡൻ ബ്രൗൺ നിറത്തിലായാൽ എടുത്തു ചൂടോടെ വിളമ്പാം. വെറുതെ കഴിക്കാനായാലും ടൊമാറ്റോ സോസ് കൂട്ടിയായാലും ഒരു അടിപൊളി നാലുമണിപലഹാരമാണിത്.
Content Summary : Gobi pakoda, quick and simple snack recipe.