ADVERTISEMENT

ചായക്കടയിലെ ആ നൊസ്റ്റാൾജിക് പലഹാരം, ഈ ചേരുവകൾ കൊണ്ടു തയാറാക്കാം. സ്വാദോടെ എണ്ണമയം ഇല്ലാതെ എത്ര സമയം വേണമെങ്കിലും ഇരിക്കും

 

ചേരുവകൾ

  • മൈദ - 2 കപ്പ്
  • പഞ്ചസാര - 4 സ്പൂൺ
  • തേങ്ങാപ്പാൽ - 2 ഗ്ലാസ്‌
  • ദോശ മാവ് - 2 സ്പൂൺ
  • ഉപ്പ് - ഒരു നുള്ള്
  • നേന്ത്രപ്പഴം - 3 എണ്ണം
  • എണ്ണ - 1/2 ലിറ്റർ 

 

തയാറാക്കുന്ന വിധം

ഒരു കപ്പ് മൈദ മാവിലേക്കു കാൽ സ്പൂൺ മഞ്ഞൾപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് ആദ്യം ഒന്ന് യോജിപ്പിച്ചെടുക്കുക. അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് 4 സ്പൂൺ തേങ്ങാപ്പാലും ഒപ്പം തന്നെ ഒരു സ്പൂൺ ദോശമാവും ചേർത്തു കൊടുക്കാം. ഇത്രയും ചേർത്തു കുറച്ചു വെള്ളം ഒഴിച്ചു നന്നായി യോജിപ്പിച്ച് എടുക്കാം. മധുരത്തിന് ആവശ്യത്തിനുള്ള പഞ്ചസാര ഈ സമയം ചേർത്തു കൊടുക്കുക. കുഴയ്ക്കുമ്പോൾ പഞ്ചസാരയും കൂടി അലിഞ്ഞു ഈ മാവിൽ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഇളക്കി യോജിപ്പിച്ച് പഞ്ചസാര അലിഞ്ഞു എന്ന് ഉറപ്പായി കഴിഞ്ഞാൽ ഒരു 15 മിനിറ്റ് മാവ് അടച്ചു വയ്ക്കാം, ഈ 15 മിനിറ്റു കൊണ്ട് നേന്ത്രപ്പഴം തോൽകളഞ്ഞു നീളത്തിൽ അരിഞ്ഞെടുക്കുക. 

 

നേന്ത്രപ്പഴം എടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക പഴുത്ത പഴം ആയിരിക്കണം എടുക്കേണ്ടത്, നല്ല മധുരമുള്ള പഴം ആയിരിക്കണം.

 

എണ്ണ നന്നായി ചൂടായതിനു ശേഷം കുഴച്ചു വെച്ചിട്ടുള്ള മാവിലേക്ക് പഴം ഓരോന്നായി മുക്കിയെടുത്ത്, തിളച്ചുകൊണ്ടിരിക്കുന്ന എണ്ണയിലേക്ക് ഇട്ടുകൊടുക്കാം. മീഡിയം തീയിൽ ഇത് നന്നായിട്ട് വറുത്തെടുക്കുക, കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ മൊരിഞ്ഞ രുചികരമായ പഴംപൊരി റെഡി.

 

Content Summary : Easy pazham pori recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com