ADVERTISEMENT

ഊണിനൊപ്പം കൂട്ടാൻ രസികൻ രുചിയിലൊരുക്കാം മീൻ റോസ്റ്റ്.

 

മീൻ മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ :

  • മീൻ - 1 കിലോഗ്രാം
  • മുളകുപൊടി - 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
  • കുരുമുളകു പൊടി - 1 ടീസ്പൂൺ
  • വെളുത്തുള്ളി ചതച്ചത്- 4  
  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ 
  • ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്

 

മീൻ റോസ്റ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ: 

  • സവാള - 4 വലുത് 
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾസ്പൂൺ 
    പച്ചമുളക് - 2 
  • ചെറിയ ജീരകം - 1/2 ടീസ്പൂൺ
  • പെരുംഞ്ചീരകം - 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
  • മീൻ മാരിനേറ്റ് ചെയ്യാൻ ഉപയോഗിച്ച അരപ്പ് അല്ലെങ്കിൽ അതേ ചേരുവകൾ.
  • കട്ടിയിൽ പിഴിഞ്ഞെടുത്ത പുളിവെള്ളം - 1 ടേബിൾസ്പൂൺ ഉപ്പ് പിന്നെ  കറിവേപ്പില ആവശ്യത്തിന്.

തയാറാക്കുന്ന വിധം

ഫ്രൈയിങ് പാൻ അടുപ്പിൽ വച്ച് ചൂടായാൽ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച മീനുകൾ ഫ്രൈ ചെയ്തു മാറ്റി വയ്ക്കുക.

ഉരുളി അല്ലെങ്കിൽ അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ചൂടായാൽ എണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതുവരെ വഴറ്റുക. ഇതിലേക്ക് ഉപ്പ് , ചതച്ചെടുത്ത ഇഞ്ചി വെളുത്തുള്ളി , കീറിയെടുത്ത പച്ചമുളക് , കറിവേപ്പില ഇവയൊക്കെ ചേർത്തു പച്ചമണം മാറുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്കു ജീരകങ്ങളും മീൻ മാരിനേറ്റ് ചെയ്യാൻ ഉപയോഗിച്ച ചേരുവകൾ അല്ലെങ്കിൽ ബാക്കി അരപ്പു ചേർത്തു കൊടുക്കുക. നന്നായി വഴറ്റിയ ശേഷം പുളി വെള്ളം ചേർത്തു രണ്ട് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ഇതിലേക്കു ഫ്രൈ ചെയ്തു വച്ച മീനുകൾ ഇട്ട് മസാലകളെല്ലാം പിടിക്കാൻ  5 മിനിറ്റ് നേരം അടച്ചു വച്ച് വേവിക്കുക. ശേഷം ചോറ്, ചപ്പാത്തി, പറോട്ട എന്നിവയുടെ കൂടെ ചൂടോടെ  വിളമ്പാം.

Content Summary : How to prepare Kerala style fish roast at home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com