ADVERTISEMENT

ഓട്സിന്റെ ആരോഗ്യഗുണങ്ങൾ പറഞ്ഞാൽ തീരില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ നല്ലതാണ്. ഓട്സും ചെറുപഴവും ശർക്കരയും ചേർത്ത് അതീവ രുചികരമായ തെരളിയപ്പം ആവിയിൽ വേവിച്ചു തയാറാക്കാം.

ചേരുവകൾ

  • ഓട്സ് പൊടിച്ചത് - ഒരു കപ്പ്
  • ഏലയ്ക്ക - 4
  • തേങ്ങ ചിരകിയത് - ഒരു കപ്പ്
  • ശർക്കര - ആവശ്യത്തിന്
  • റോബസ്റ്റാ പഴം - ഒന്ന് വലുത്
  • ഉപ്പ് - ഒരു നുള്ള്
  • ജീരകപ്പൊടി - അര ടീസ്പൂൺ

തയാറാക്കുന്ന വിധം

  • ശർക്കര അല്പം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് വയ്ക്കുക.
  • ഓട്സും ഏലക്കയും കൂടി പൊടിച്ചെടുക്കുക.
  • പൊടിച്ച ഓട്സിലേക്കു തേങ്ങയും പഴവും ചേർക്കുക. പഴം കൈകൊണ്ട് നന്നായി ഉടയ്ക്കുക.
  • ഇതിലേക്ക് ആവശ്യത്തിന് ശർക്കരപ്പാനി, ഉപ്പ്, ജീരകപ്പൊടി ഇവ ചേർത്തു ചപ്പാത്തി മാവിലും അൽപം കൂടി അയവിൽ കുഴച്ചെടുക്കുക.
  • ഒരു വാഴയിലെയോ വഴനയിലയോ എടുത്ത് ഓരോ സ്പൂൺ മാവ് വീതം വച്ച് മടക്കി ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കുക.
  • രുചികരമായ ഓട്സ് അപ്പം തയാർ.

Content Summary : Oats appam for breakfast recipe by Ganga.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com