നെല്ലിക്ക അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Mail This Article
×
ഊണിനു കൂട്ടാൻ സൂപ്പർ ടേസ്റ്റിൽ ഒരു നെല്ലിക്ക അച്ചാർ വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- നെല്ലിക്ക- 1/2 കിലോഗ്രാം
- നല്ലെണ്ണ - 5 ടേബിൾ സ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ചുവന്ന മുളക് - 5 / 6 എണ്ണം
- കറിവേപ്പില
- വെളുത്തുള്ളി - 8 അല്ലി
- മുളകുപൊടി - 1 1/2 ടേബിൾ സ്പൂൺ
- കശ്മീരി മുളകുപൊടി - 3/4 ടേബിൾ സ്പൂൺ
- കായം പൊടി - 1/2 ടീസ്പൂൺ
- ഉലുവ പൊടി - 1/2 ടീസ്പൂൺ
- വിനാഗിരി - 3 ടേബിൾ സ്പൂൺ
- ചൂട് വെള്ളം - 1 ചെറിയ കപ്പ്
- ഉപ്പ്
തയാറാക്കുന്ന വിധം
- നെല്ലിക്ക നന്നായ് കഴുകി തുടച്ച ശേഷം ഒരു അഞ്ചു മിനിറ്റ് ഇഡ്‌ഡലി തട്ടിൽ ആവി കയറ്റി എടുക്കുക.
- തണുത്ത ശേഷം ചെറുതായിട്ട് വരഞ്ഞ് ഉപ്പ് ചേർത്ത് ഇളക്കി വയ്ക്കുക.
- ഒരു പാനിൽ നല്ലെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക്, കറിവേപ്പില, വെളുത്തുള്ളി എന്നിവ മൂപ്പിക്കുക.
- തീ അണച്ചു അതിലേയ്ക്കു മുളകുപൊടിയും കായപ്പൊടിയും ചേർത്തിളക്കി തീ കത്തിക്കുക.
- വിനാഗിരി ചേർത്തു നന്നായി തിളപ്പിക്കുക.
- ചൂട് വെള്ളം ഒഴിച്ച് ഉലുവാപ്പൊടി ചേർത്തു നന്നായ് തിളപ്പിക്കുക.
- അതിനു ശേഷം ഉപ്പിലിട്ട നെല്ലിക്ക ചേർത്തു നന്നായ് ഇളക്കി വെള്ളം വറ്റിച്ച് എടുക്കുക.
- നന്നായ് തണുത്ത ശേഷം പാത്രത്തിൽ അടച്ചു വയ്ക്കാം.
Content Summary : Nellikka pickle recipe by Rohini.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.