ADVERTISEMENT

നെയ്യും പച്ചക്കറികളും ചേർത്തു തയാറാക്കിയ വളരെ സ്വാദിഷ്ടമായ ഉപ്പുമാവ്.

ചേരുവകൾ

  • റവ - 1 കപ്പ്
  • വെള്ളം - 2 1/2 കപ്പ്
  • നെയ്യ് - 1 2/3 ടേബിൾ സ്പൂൺ
  • കപ്പലണ്ടി - 2 ടേബിൾ സ്പൂൺ
  • അണ്ടിപ്പരിപ്പ് - 6 എണ്ണം (രണ്ടായി പിളർന്നത്)
  • കടുക് - 1/2 ടീ സ്പൂൺ 
  • ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ
  • കടല പരിപ്പ് - 1 ടീ സ്പൂൺ
  • ഇഞ്ചി - 1 ടീ സ്പൂൺ
  • പച്ചമുളക് - 2
  • കറിവേപ്പില - 1 തണ്ട്
  • സവാള - 1
  • കാരറ്റ് - 1/4 കപ്പ്
  • ഗ്രീൻ പീസ് - 1/4 കപ്പ് (ഫ്രോസൺ)
  • നാരങ്ങാ നീര് - 1 ടേബിൾ സ്പൂൺ
  • മല്ലിയില - 1 ടേബിൾ സ്പൂൺ 
  • ഉപ്പ് - പാകത്തിന് 

 

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ ഒരു ടീസ്പൂൺ നെയ്യ് ചൂടാക്കിയ ശേഷം റവ ചെറുതീയിൽ അഞ്ചുമിനിറ്റു വറുത്ത് മാറ്റിവയ്ക്കുക.
  • അതേ പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി കപ്പലണ്ടിയും അണ്ടിപ്പരിപ്പും വറുത്തു മാറ്റുക. ശേഷം കടുകു പൊട്ടിച്ച ശേഷം ഉഴുന്നുപരിപ്പും കടലപ്പരിപ്പും ചേർത്തു മൂത്ത ശേഷം ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർക്കുക.
  • സവാള ചേർത്തു വഴന്ന ശേഷം കാരറ്റും ഗ്രീൻപീസും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയ ശേഷം അടച്ചുവച്ച് 2 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
  • അതിൽ വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു നല്ലതുപോലെ തിളച്ച ശേഷം തീ കുറച്ചുവച്ച് വറുത്ത റവ കുറേശ്ശെ ചേർത്തു തുടരെത്തുടരെ ഇളക്കുക.
  • അടച്ചുവച്ച് ചെറുതീയിൽ 3 മിനിറ്റ് വേവിക്കുക.
  • ശേഷം ഒരു ടീസ്പൂൺ നെയ്യും വറുത്ത നട്സും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക. അഞ്ചു മിനിറ്റ് ഉപ്പുമാവ് അടച്ചു വയ്ക്കുക.
  • വിളമ്പുന്നതിനു മുൻപ് നാരങ്ങാനീരും ചെറുതായി അരിഞ്ഞ മല്ലിയിലയും ചേർത്തു ചൂടോടെ വിളമ്പുക.
  • തേങ്ങ ചട്ണി കൂട്ടി കഴിച്ചാൽ രുചി കൂടും.

Content Summary : Ghee upma recipe for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com