ADVERTISEMENT

ഏകാദശി വ്രതം നോൽക്കുമ്പോൾ ആരോഗ്യവും ഊർജ്ജവും പ്രധാനം ചെയ്യാൻ നാടൻ പുഴുക്ക്‌ അത്യുത്തമം.

 

ചേരുവകൾ:

  • ചെറുപയർ - 1 ബൗൾ
  • വൻപയർ - 1/2 ബൗൾ
  • കടല - 1/2 ബൗൾ
  • ചേമ്പ് - 4 - 5 എണ്ണം
  • കാച്ചിൽ - 100 ഗ്രാം
  • ചേന - 100 ഗ്രാം
  • കൂർക്ക - 100 ഗ്രാം
  • മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ
  • ഉപ്പ്‌ - ആവശ്യനുസരണം
  • വെള്ളം - ആവശ്യനുസരണം
  • തേങ്ങ - 1 ബൗൾ + 2 ടേബിൾ സ്പൂൺ
  • ജീരകം - 1 ടീ സ്പൂൺ
  • പച്ചമുളക്‌ -  3 എണ്ണം
  • കടുക്‌ - 1 ടീ സ്പൂൺ
  • വറ്റൽമുളക്‌ -  2 എണ്ണം
  • കറിവേപ്പില - ആവശ്യത്തിന്
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ

 

തയാറാക്കുന്ന വിധം

 

8 മണിക്കൂർ കുതിർത്ത ചെറുപയർ, വൻപയർ, കടല എന്നിവയുടെ കൂടെ കിഴങ്ങുകളായ ചേമ്പ്, കാച്ചിൽ, ചേന, കൂർക്ക  എന്നിവ ഒരു പ്രഷർകുക്കറിൽ എടുക്കുക. സാധാരണ ഉപയോഗിക്കുന്ന കിഴങ്ങു വർഗങ്ങൾ ഏതും ഉപയോഗിക്കാം. ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. കഷ്ണങ്ങളുടേ അതേ ലെവലിൽ വെള്ളം ഒഴിച്ച്‌‌ 4-5 വിസിൽ വരുന്നതു വരെ വേവിച്ച് എടുക്കുക. തേങ്ങ, ജീരകം, പച്ചമുളക് എന്നിവ അരച്ചെടുക്കുക. 

പ്രഷർകുക്കറിലേക്ക് ഈ അരപ്പ് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. വെളിച്ചെണ്ണയിൽ കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ പൊട്ടിക്കഴിയുമ്പോൾ 2 ടേബിൾ സ്പൂൺ തേങ്ങ ചിരകിയതും വറവിനൊപ്പം ചേർത്തു ചുവപ്പ്‌ നിറം ആകുന്നതു വരെ വറുത്തെടുക്കുക. ഈ വറവ്‌ കൂടി പ്രഷർകുക്കറിൽ തയാറായിരിക്കുന്ന വിഭവത്തിൽ ചേർത്ത്‌ ഇളക്കി യോജിപ്പിക്കുക. നാടൻ പുഴുക്ക്‌ തയാർ. ഇത്‌ മാത്രമായും അല്ലെങ്കിൽ ഗോതമ്പ്‌ കഞ്ഞി, റവ, ഉപ്പുമാവ്, ചപ്പാത്തി എന്നിവയുടെ കൂടേയോ ഏകാദശിനാളിൽ കഴിയ്ക്കാം.

 

Content Summary :Ekadasi special puzhukku Rakes N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com