അഞ്ചു മിനിറ്റുകൊണ്ട് ഒരു നാലുമണി പലഹാരം
Mail This Article
×
ദോശമാവു കൊണ്ട് നല്ല രുചിയുള്ളൊരു പലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ദോശമാവ് - രണ്ടര കപ്പ്
- സവാള - വലുത് ഒരെണ്ണം
- പച്ചമുളക് - മൂന്നെണ്ണം
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- കറിവേപ്പില - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ഒരു ബൗളിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി മുറിച്ചത് ചേർത്തു കൊടുക്കാം.
- ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കാം.
- ഇതിലേക്ക് ദോശമാവുകൂടി ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
- ഒരു ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നേരത്തെ തയാറാക്കിയ മാവിൽ നിന്നും ഓരോ ടേബിൾസ്പൂൺ മാവു വീതം ഒഴിച്ച് കൊടുക്കാം.
- ഒരു വശം മൊരിഞ്ഞു വന്നാൽ ഒന്ന് തിരിച്ചിട്ടു കൊടുക്കാം.
- രണ്ടു വശവും മൊരിഞ്ഞു വന്നാൽ കുഴി പണിയാരം റെഡി.
Content Summary : Paniyaram is an Indian dish made by steaming batter using a mould.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.