വെജിറ്റബിൾ സ്റ്റ്യൂ, വളരെ എളുപ്പത്തിൽ
Mail This Article
സ്വാദിഷ്ടമായ വെജിറ്റബിൾസ് സ്റ്റ്യൂ വളരെ എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ :
- വെളിച്ചെണ്ണ - 2 - 3 ടേബിൾസ്പൂൺ
- കറുവാപ്പട്ട - 2 എണ്ണം
- ഗ്രാമ്പു - 5 എണ്ണം
- ഏലയ്ക്ക - 3 എണ്ണം
- കുരുമുളക് - 8 എണ്ണം
- വെളുത്തുള്ളി (അരിഞ്ഞത്) - 1/2 ടീസ്പൂൺ
- ഇഞ്ചി (അരിഞ്ഞത്) - 1 ടീസ്പൂൺ
- സവാള (അരിഞ്ഞത്) - 2 എണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- പച്ചമുളക് (കീറിയത് ) - 8 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കിഴങ്ങ് അരിഞ്ഞത് (വേവിച്ചത്) - 2 വലുത്
- കാരറ്റ് അരിഞ്ഞത് (വേവിച്ചത്) - 1 ഇടത്തരം
- ഗ്രീൻ പീസ് (ഫ്രോസൺ) - 1/2 കപ്പ്
- വെള്ളം - 1 കപ്പ്
- തേങ്ങാപ്പാൽ (ടിൻ) - 1/2 കപ്പ്
- തേങ്ങാപ്പാൽ (ടിൻ) - 3/4 കപ്പ്
തയാറാക്കുന്ന വിധം :
• ചൂടാക്കിയ പാനിലേക്ക് എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടായ ശേഷം കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, കുരുമുളക് എന്നിവ ചെറുതായി ചതച്ചു ചേർത്തു കൊടുക്കാം. ഇതിലേക്കു വെളുത്തുള്ളിയും ഇഞ്ചിയും ചേർത്തു 1 മിനിറ്റ് നന്നായി ഇളക്കുക, ശേഷം സവാള, ആവശ്യത്തിനു കറിവേപ്പില, പച്ചമുളക്, ഉപ്പ് എന്നിവ ചേർത്തു ലൈറ്റ് ബ്രൗൺ നിറമാകുന്നതു വരെ വഴറ്റി എടുക്കുക.
• വേവിച്ചെടുത്ത ഉരുളക്കിഴങ്ങ്, കാരറ്റ്, ഗ്രീൻപീസ് എന്നിവ ചേർത്തു നന്നായി ഇളക്കിയശേഷം വെള്ളവും അരക്കപ്പ് തേങ്ങാപ്പാലും ചേർത്തു നന്നായി ഇളക്കാം. ഇത് അടച്ചുവച്ച് 2 - 3 മിനിറ്റ് വേവിക്കാം. ഇതിലേക്കു മുക്കാൽ കപ്പ് തേങ്ങാപ്പാൽ കൂടി ചേർത്തു നന്നായി ഇളക്കിയ ശേഷം തിള വരുമ്പോൾ ഫ്ലെയിം ഓഫ് ചെയ്യാം.
Content Summary : Kerala style vegetable stew recipe.