ADVERTISEMENT

ബ്രഡ് പൊടിച്ചാൽ ഗുലാബ് ജാമുൺ റെഡി. ഗുലാബ് ജാമുൺ വളരെ പ്രശസ്തമായ ഒരു ഇന്ത്യൻ പലഹാരമാണ്, ഇത് ഉത്സവ, ആഘോഷ ദിവസങ്ങളിൽ വീടുകളിൽ തയാറാക്കുന്നു. പരമ്പരാഗതമായി ഗുലാബ് ജാമുൻ ഖോയ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. എന്നാൽ ഖോയ പലയിടത്തും ലഭ്യമല്ലാത്തതിനാൽ ബ്രഡ് കൊണ്ടാണ് ഉണ്ടാക്കുന്നത്. വളരെ കുറച്ച് ചേരുവകൾ വച്ച് ഇത് എങ്ങനെ തയാറാക്കുന്നു എന്ന് നോക്കാം. 

ചേരുവകൾ

•ബ്രഡ്  - 10 കഷ്ണങ്ങൾ 
•പാൽപ്പൊടി - രണ്ടര ടേബിൾസ്പൂൺ 
•തണുത്ത പാൽ - കാൽ കപ്പ് 

•പഞ്ചസാര - 1 കപ്പ് 
•വെള്ളം - ഒന്നര കപ്പ് 
•ഏലക്കാപ്പൊടി - അര ടീസ്പൂൺ 
•നാരങ്ങാ നീര് - ഒരു ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം

•ബ്രഡിന്റെ വശങ്ങൾ എല്ലാം മുറിച്ചു മാറ്റിയതിനു ശേഷം, മിക്സിയുടെ ഒരു ജാറിലിട്ടു പൊടിച്ചെടുക്കുക. ഇത് വേറെ ഒരു പാത്രത്തിലേക്ക് ഇട്ടതിന് ശേഷം പാൽപ്പൊടി ചേർത്തു നന്നായി ഇളക്കുക. ഇതിലേക്കു കുറേശേ പാൽ ഒഴിച്ച് നന്നായി കുഴച്ചു ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക. 

•ശേഷം ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഇത് ബ്രൗൺ കളർ ആകുന്നതു വരെ വറുത്തെടുക്കുക. 

•മറ്റൊരു പാനിൽ പഞ്ചസാരയും വെള്ളവും ഏലക്കാപൊടിയും നാരങ്ങാ നീരും കൂടെ തിളപ്പിക്കുക. പഞ്ചസാര നന്നായി അലിഞ്ഞു വന്നാൽ തീ ഓഫ് ചെയ്യാം. വറത്തു വച്ച ഗുലാബ് ജാമുൻ ഇതിലേക്ക് ഇട്ട് മൂന്ന് മണിക്കൂറിനു ശേഷം വിളമ്പാം.

Content Summary : Instant bread gulab jamun recipe by Deepthi. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com