ബിസ്ക്കറ്റ് പുഡ്ഡിങ്, പുതുവർഷം ഗംഭീരമാക്കാൻ ഇത്തിരി മധുരം
![biscuit-pudding biscuit-pudding](https://img-mm.manoramaonline.com/content/dam/mm/mo/pachakam/readers-recipe/images/2022/12/31/biscuit-pudding.jpg?w=1120&h=583)
Mail This Article
പുതുവർഷത്തിൽ എല്ലാവർക്കും ഉണ്ടാക്കാൻ കഴിയുന്ന വളരെ ലളിതവും രുചികരവുമായ ഒരു ഡെസേർട്ട് ! ബേക്കിങ് ഇല്ല, മുട്ടയില്ല, ജെലാറ്റിൻ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.
ചേരുവകൾ:
1. ബിസ്‌ക്കറ്റ് - 300 ഗ്രാം
2. വിപ്പിങ് ക്രീം - 500 മില്ലി
3. ചോക്ലേറ്റ് സ്പ്രെഡ്/പൊടിച്ച ഫ്രോസൺ ചോക്ലേറ്റ് - 1 ടേബിൾസ്പൂൺ
2. റാസ്ബെറി - 2 കപ്പ്
3. ബ്ലൂബെറി- 1/4 കപ്പ്
തയാറാക്കുന്ന വിധം
• ബിസ്‌ക്കറ്റ് പൊടിച്ച് മാറ്റി വയ്ക്കുക.
•കോൾഡ് വിപ്പിംഗ് ക്രീം നന്നായി അടിച്ചെടുക്കുക. ഇതിൽ 3/4 ഭാഗം ഒരു പൈപ്പിങ് ബാഗിൽ മാറ്റി 5 മിനിറ്റ് ഫ്രിജിൽ സൂക്ഷിക്കുക. വിപ്പിങ് ക്രീമിന്റെ കാൽ ഭാഗത്തിലേക്ക് ഉരുക്കിയ ചോക്ലേറ്റ് അല്ലെങ്കിൽ പൊടിച്ച ഫ്രോസൺ ചോക്ലേറ്റ് ചേർത്ത് വീണ്ടും നന്നായി അടിച്ചെടുക്കുക.
•ഒരു ഗ്ലാസ് പാത്രത്തിൽ ബിസ്ക്കറ്റ് പൊടി ഒരു പാളി പരത്തുക. ബിസ്കറ്റ് പൊടിക്ക് മുകളിൽ വിപ്പിംഗ് ക്രീം ചേർത്ത ശേഷം. പിന്നെ റാസ്ബെറി ഒരു പാളി ചേർക്കുക. 5 മിനിറ്റ് ഫ്രിജിൽ വയ്ക്കുക.
•അടുത്തതായി ചോക്ലേറ്റ് ക്രീം ഒരു പാളി ചേർക്കുക. വീണ്ടും വിപ്പിങ് ക്രീം ഒരു പാളി വച്ച ശേഷം ബ്ലൂബറി വച്ച് അലങ്കരിച്ചു ഫ്രിജിൽ 10 മിനിറ്റ് വച്ച ശേഷം വിളമ്പാം.
Content Summary : Biscuit pudding is a layered dessert that looks fabulous and tastes amazing as well.