15 മിനിറ്റിൽ ഉണ്ണിയപ്പം, കൊതിപ്പിക്കും രുചിയിൽ
Mail This Article
×
അരിപ്പൊടി വേണ്ട ഗോതമ്പു വേണ്ട, എളുപ്പത്തിലൊരുക്കാം റവ ഉണ്ണിയപ്പം.
ചേരുവകൾ
- റവ - 1 കപ്പ്
- പഴം - 1 ചെറുത്
- ശർക്കര - 1/2 കപ്പ്
- നെയ്യ് - 1 ടീസ്പൂൺ
- ചുക്കും ഏലക്കയും ജീരകവും കൂടി പൊടിച്ചത് - 1 ടീസ്പൂൺ
- തേങ്ങ - 3 ടേബിൾ സ്പൂൺ
- ബേക്കിങ് സോഡാ - 1 നുള്ള്
- ഉപ്പ് - 1 നുള്ള്
- എള്ള് -1 ടീസ്പൂൺ
- ജീരകം -1/2 ടീസ്പൂൺ
- എണ്ണ / നെയ്യ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിൽ 1/2 കപ്പ് റവയും പഴവും ശർക്കരയും ഒരു നുള്ള് ഉപ്പും ചേർത്ത് അരയ്ക്കുക. റവ കൂടി ചേർത്ത് അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡാ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്തു വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക.
10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേർത്ത് ഇളക്കുക. അപ്പക്കാര ചൂടാകുമ്പോൾ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.
Content Summary : Instant unni appam recipe by Prabha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.