ജ്യൂവൽ റൈസ്, നല്ല കളർഫുൾ... ടേസ്റ്റി വിഭവം
Mail This Article
പുതുവർഷ ദിനത്തിൽ ഉച്ചഭക്ഷണത്തിനൊരുക്കാം സൂപ്പർ ടേസ്റ്റി രുചിക്കൂട്ട്.
ചേരുവകൾ
- നെയ്യ് - 2 ടേബിൾ സ്പൂൺ
- എണ്ണ - 2 ടീസ്പൂൺ
- അണ്ടിപരിപ്പ് - 10എണ്ണം
- ഉണക്കമുന്തിരി - 10എണ്ണം
- ഗ്രാമ്പു - 3 എണ്ണം
- തക്കോലം
- കുരുമുളക് -1/4 ടീസ്പൂൺ
- ഏലക്കായ -2 എണ്ണം
- വെളുത്തുള്ളി -2 ടീസ്പൂൺ
- ഉള്ളി - 1 കപ്പ്
- പച്ചമുളക് - 3 എണ്ണം
- മല്ലിയില - 1/4 കപ്പ്
- വേവിച്ച ഗ്രീൻ പീസ് - 1/4 കപ്പ്
- വേവിച്ച ചോളം - 1/4 കപ്പ്
- കളറുള്ള കാപ്‌സികം - 3/4 കപ്പ്
- ഗരം മസാല -1/2 ടീസ്പൂൺ
- കുരുമുളകു പൊടി -1/2 ടീസ്പൂൺ
- ചോറ് - 2 കപ്പ്
- നാരങ്ങാ നീര് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി അണ്ടിപരിപ്പും മുന്തിരിയും വറുത്തെടുത്തു മാറ്റി വയ്ക്കുക. 2 ടീസ്പൂൺ എണ്ണ കൂടി ഒഴിച്ചു ചൂടാകുമ്പോൾ ഗ്രാമ്പുവും ഏലക്കയും തക്കോലവും കുരുമുളകും ഇട്ടു ചൂടാക്കുക. വെളുത്തുള്ളി മൂപ്പിക്കുക. ഉള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റുക. മല്ലിയിലയും ചേർത്തു നന്നായി വഴറ്റി വരുമ്പോൾ പച്ചക്കറിക്കൾ എല്ലാം ചേർത്ത് രണ്ടു മിനിറ്റ് വഴറ്റുക.
അതിലേക്കു ഗരം മസാലയും കുരുമുളകുപൊടിയും ചേർത്ത് ഇളക്കുക. ചോറും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു നാരങ്ങാ നീരും മല്ലിയിലയും വറത്തു വച്ച അണ്ടിപരിപ്പും മുന്തിരിയും കൂടി ചേർത്ത് കൊടുക്കുക. ജ്യൂവൽ റൈസ് തയാർ. കറികൾക്കൊപ്പം അല്ലെങ്കിൽ സലാഡിനോപ്പം കഴിക്കാം.
Content Summary : Colourful jewel rice, varity dish for lunch.