പഴയകാല ഓർമകൾ ഉണർത്തും റോയൽ ഐസിങ് പ്ലം കേക്ക്
Mail This Article
×
റോയൽ ഐസിങ് കൊണ്ട് അലങ്കരിച്ച പ്ലം കേക്കുകൾ ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തുന്ന ഒന്നാണ്. പ്ലം കേക്കുകളോ ബട്ടർ കേക്കുകളോ റോയൽ ഐസിങ് കൊണ്ടുള്ള റോസാപ്പൂക്കളും മറ്റും കൊണ്ട് അലങ്കരിച്ച ബേക്കറികളിലെ ചില്ലുകൂട്ടിൽ വച്ചിരിക്കുന്നത് പണ്ടത്തെ പതിവ് കാഴ്ചയായിരുന്നു. കേക്ക് വാങ്ങുമ്പോൾ ഇതുപോലെ റോയൽ ഐസിങ് ചെയ്തു നോക്കൂ.
ചേരുവകൾ
- മുട്ട - 1
- പൊടിച്ച പഞ്ചസാര - 350 ഗ്രാം
- നാരങ്ങ നീര് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ഒരു സോസ് പാനിൽ വെള്ളം ഒഴിക്കുക. ഒരു മുട്ട വെള്ളത്തിലിട്ടു ചെറിയ തീയിൽ ചൂടാക്കുക.
- ചെറിയ കുമിളകൾ വന്നു തുടങ്ങുമ്പോൾ തീ ഓഫ് ചെയ്യുക.
- ഇനി ചൂടാക്കിയ മുട്ട ഒരു പാത്രത്തിൽ വച്ച് വെള്ളം ഒഴിച്ചു കൊടുക്കാം.
- അതിനുശേഷം ഒരു തുണി ഉപയോഗിച്ച് നല്ലതുപോലെ തുടച്ച് എടുക്കണം.
- ഇനി മുട്ടയുടെ വെള്ളയും മഞ്ഞയും വേർതിരിച്ചെടുക്കുക.
- മുട്ടയുടെ വെള്ള കുറഞ്ഞ സ്പീഡിൽ അടിച്ചു തുടങ്ങണം.
- 350 ഗ്രാം പൊടിച്ച പഞ്ചസാര ഓരോ സ്പൂൺ വീതം ചേർത്ത് അടിച്ചെടുക്കുക.
- 1 ടീസ്പൂൺ നാരങ്ങ നീര് ചേർക്കുക. ഇനി ഇടത്തരം സ്പീഡിൽ ഐസിങ് കട്ടിയാകുന്നതു വരെ അടിച്ചെടുക്കുക.
- കേക്കിന്റെ മുകളിലും വശങ്ങളിലും ഐസിങ് ചെയ്തെടുക്കാം.
- ഐസിങ്ങിന് ഒഴുകുന്ന പാകം കിട്ടുന്നതിനായി ഐസിങിൽ 1 ടേബിൾസ്പൂൺ പാൽ ചേർത്ത് ഇളക്കിയാൽ മതിയാകും. ഇനി കേക്ക് ഓരോരുത്തരുടെയും താൽപര്യത്തിനനുസരിച്ച് ഐസിങ് ചെയ്തെടുക്കാം.
Content Summary : Traditional royal icing plum cake recipe by Nimmi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.