ചോറിനൊപ്പം കഴിക്കാൻ ഇരട്ടി സ്വാദിൽ ഉരുളക്കിഴങ്ങു ഫ്രൈ
Mail This Article
ഉരുളക്കിഴങ്ങ് ഇങ്ങനെ ഫ്രൈ ചെയ്തു നോക്കൂ.ചോറിനൊപ്പം ഒരു സൈഡ് ഡിഷ് തയാറാക്കാൻ വെറും 5 മിനിറ്റ് മതി. വേവിക്കുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ സ്വാദ് ഇരട്ടി ആകും.
ആവശ്യമുള്ള സാധനങ്ങൾ
- ഉരുളകിഴങ്ങ് - 1/2 കിലോഗ്രാം
- മുളകുപൊടി - 1 സ്പൂൺ
- കാശ്മീരി ചില്ലി പൗഡർ - 1/2 സ്പൂൺ
- പെരി പെരി മസാല - 1 സ്പൂൺ
- മല്ലിയില - 4 സ്പൂൺ ചെറുതായി അരിഞ്ഞത്
- പെരുംജീരകം - 1 സ്പൂൺ
- ഓറിഗാനോ - 1/2 സ്പൂൺ
- മഞ്ഞൾ പൊടി - 1/2 സ്പൂൺ
- എണ്ണ - 4 സ്പൂൺ
- ഉപ്പ് - 1 സ്പൂൺ
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു നീളത്തിൽ അരിഞ്ഞ ശേഷം നന്നായി കഴുകിയെടുക്കുക. ഒരു ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച്, അതിലേക്ക് ഉരുളക്കിഴങ്ങ് ചേർത്ത്, ആവശ്യത്തിനു ഉപ്പും ചേർത്ത്, അടച്ചുവച്ച് കുറച്ചു സമയം വൈകിച്ചു നന്നായി വെന്ത് കഴിഞ്ഞ് അതൊന്ന് ഫ്രൈ ആയി തുടങ്ങുമ്പോൾ അതിലേക്കു മുളകുപൊടി, കാശ്മീരി ചില്ലി, ഒറിഗാനോ, പെരുംഞ്ചീരകം, പെരി പെരി മസാല, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച് നന്നായിട്ട് ഫ്രൈ ചെയ്തു പാത്രം അടച്ചുവച്ച് വേവിച്ചതിനുശേഷം അവസാനം കുറച്ച് മല്ലിയില കൂടെ ചേർത്തു വീണ്ടും അടച്ചുവച്ച് വേവിക്കുക. എല്ലാം ഒന്നിച്ച് ചേർന്ന് ഫ്രൈയായി വരണം. ചോറിന്റെ കൂടെ കഴിക്കാൻ നല്ലൊരു സൈഡ് ഡിഷാണ് പെട്ടെന്ന് തയാറാക്കി എടുക്കാൻ പറ്റുന്ന വിഭവം.
Content Summary : Potato fry for Lunch recipe by Asha.