പുത്തൻ ടേസ്റ്റിൽ ഒരു സ്റ്റഫ്ഡ് മുളകു ബജ്ജി
Mail This Article
×
നാലുമണി പലഹാരത്തിനു വീട്ടിൽ തയാറാക്കാവുന്ന ടേസ്റ്റി മുളകു ബജിയുടെ രുചിക്കൂട്ട്. മാവിൽ വെറുതെ മുക്കിപ്പൊരിച്ച് എടുക്കുകയല്ല. ബജിയ്ക്കുള്ളിൽ മസാല ഫില്ലിങ് നിറച്ചാണ് ഇതു തയാറാക്കുന്നത്.
ചേരുവകൾ
- ബജ്ജി മുളക് -.8 എണ്ണം
- കടലമാവ് -1/2 കപ്പ്
- അരിപ്പൊടി -2 ടേബിൾ സ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ
- കായപ്പൊടി -1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ഫില്ലിങിന്
- വേവിച്ച ഉരുളക്കിഴങ്ങ് - 1 കപ്പ്
- കാപ്‌സിക്കം - 1/4 കപ്പ്
- മല്ലിയില - 1/4 കപ്പ്
- ചതച്ച മുളക് - 1/4 ടീസ്പൂൺ
- ജീരകപ്പൊടി - 1/4 ടീസ്പൂൺ
- ചാറ്റ് മസാല - 1/2 ടീസ്പൂൺ
- ഉണക്കിയ മാങ്ങാപൊടി (ആം ചൂർ ) - 3/4 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- വറുക്കുവാൻ ആവശ്യമായ എണ്ണ
തയാറാക്കുന്ന വിധം
- ഫില്ലിങിന് ആവശ്യമായ എല്ലാ ചേരുവകളും ഒരു ബൗളിൽ ഇട്ടു മിക്സ് ചെയ്തെടുക്കുക.
- ബജ്ജി മുളകു ചെറുതായി നടുവേ കീറി അതിലെ കുരു കളയുക.
- അതിലേക്കു ഫില്ലിങ് നിറയ്ക്കുക.
- കടലമാവും അരിപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു മാവിന്റെ പരുവത്തിലാക്കി എടുക്കുക. എണ്ണ ചൂടാകുമ്പോൾ സ്റ്റഫ് ചെയ്തു വച്ചിട്ടുള്ള മുളക് മാവിൽ മുക്കി എണ്ണയിലേക്കിട്ടു വറുത്തെടുക്കുക. മിതമായ ചൂടിൽ വേണം വറുത്തെടുക്കേണ്ടത്.
- സ്റ്റഫ്ഡ് മുളക് ബജ്ജി റെഡി.
Content Summary :Stuffed mulaku bajji recipe for snack.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.