ADVERTISEMENT

പഴമയുടെ രുചിക്കൂട്ടാണിത്. ചക്ക കാലമല്ലെങ്കിലും ചക്ക വരട്ടി  സൂക്ഷിച്ചിട്ടുണ്ടെങ്കിൽ  എപ്പോൾ വേണമെങ്കിലും ഇത് ഉണ്ടാക്കാം.

 

ചേരുവകൾ

  • പച്ചരി - 1.5 കപ്പ്‌
  • ശർക്കര - 4 എണ്ണം (മധുരത്തിന് അനുസരിച്ച്)
  • ഉപ്പ് - ഒരു നുള്ള്
  • ചക്ക വരട്ടിയത് - 4 ടേബിൾ സ്പൂൺ 
  • ചുക്കും ജീരകവും പഞ്ചസാരയും ചേർത്തു പൊടിച്ചത് - 2 ടീസ്പൂൺ
  • തേങ്ങാക്കൊത്ത് - 1/4 കപ്പ്‌ 

 

തയാറാക്കുന്ന വിധം

പച്ചരി 2 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർക്കുക.

കുതിർത്ത ശേഷം ശർക്കരയും ഒരു നുള്ള് ഉപ്പും ചക്ക വരട്ടിയതും ചുക്കും ജീരകവും പൊടിച്ചതും  ചേർത്ത് അരയ്ക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം തേങ്ങാക്കൊത്തു ചേർത്തു കൊടുക്കുക. 

ആവശ്യത്തിന് വെള്ളം ചേർത്തു കൊടുക്കാം. 

ഇഡ്‌ഡലി മാവിന്റെ പരുവത്തിൽ ആയിരിക്കണം മാവ്.

 

വാട്ടിയ വാഴയിലയിലേക്കു മാവ് ഒഴിച്ചു മടക്കി ആവിയിൽ വേവിച്ച് എടുക്കാം. നല്ല ഹെൽത്തിയും ടേസ്റ്റിയുമായ ചക്ക അട റെഡി.

Content Summary : Delicious jack fruit dumplings cooked in banana leaves.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com