ADVERTISEMENT

ഈസി ടേസ്റ്റി ഹെൽത്തി  ഓട്സ് പനിയാരം അല്ലെങ്കിൽ ഓട്സ് അപ്പം വളരെ രുചികരമായി തയാറാക്കാം.

ചേരുവകൾ

  • ഓട്സ് - 1 കപ്പ്‌
  • ദോശ മാവ് -1/2കപ്പ്‌ അല്ലെങ്കിൽ അരിപ്പൊടി   - 1/2 കപ്പ്‌
  • ബേക്കിങ് സോഡ - 1/4 ടീസ്പൂൺ

 

  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - 2 ടീസ്പൂൺ
  • കടുക് -1/2 ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - 1 ടീസ്പൂൺ
  • പച്ചമുളക് -3 എണ്ണം
  • ഇഞ്ചി -2 ടീസ്പൂൺ
  • ഉള്ളി -1/2 കപ്പ്‌
  • കാരറ്റ് -1/4 കപ്പ്‌
  • മല്ലിയില -1/4 കപ്പ്‌ 

 

തയാറാക്കുന്ന വിധം

  • ഓട്സും മാവും ആവശ്യത്തിന് ഉപ്പും കുറച്ചു  വെള്ളവും ചേർത്തു  യോജിപ്പിച്ചു 10 മിനിറ്റ് അടച്ചു വയ്ക്കുക.
  • മാവ് കുറച്ചു കട്ടിയിൽ യോജിപ്പിക്കണം.
  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു  മറ്റു ചേരുവകൾ എല്ലാം ഒന്നു വഴറ്റി എടുക്കുക.
  • 10  മിനിറ്റിനു ശേഷം മാവിലേക്കു ആവശ്യത്തിനു വെള്ളം ഒഴിച്ചു വഴറ്റിയ ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്തു ദോശ മാവിന്റെ പരുവത്തിലാക്കി എടുക്കുക.
  • അപ്പം ഉണ്ടാക്കുന്ന കാര വച്ചു അതിലേക്കു കുറച്ചു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ മാവൊഴിച്ചു സാധാരണ പനിയാരം പോലെ ഉണ്ടാക്കി എടുക്കാം.
  • ഓട്സ് ചേർത്തതു കൊണ്ടു പുറമെ ക്രിസ്പി ആയിരിക്കും ഈ പനിയാരം.
  • ബ്രേക്ക്‌ ഫാസ്റ്റ് അല്ലെങ്കിൽ സ്നാക്ക്സായി കഴിക്കാം

Content Summary : Oats paniyaram, healthy breakfast recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com