പയറ്റപ്പം, പഴയ പാലക്കാടൻ പലഹാരം
Mail This Article
×
ചെറുപയറിന്റെ ഗുണങ്ങൾ നിറഞ്ഞൊരു നാടൻ നാലുമണിപലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
1. ചെറുപയർ - 200 ഗ്രാം
2. പച്ചരി - 25 ഗ്രാം
3. ശർക്കര - 250 ഗ്രാം
4. വെള്ളം - 4 ടീ സ്പൂൺ
5. നാളികേരം ചെറുതായി മുറിച്ചത് - 150 ഗ്രാം
കോട്ടിങ്ങിനുള്ള മാവിന്
1. അരിപ്പൊടി - 1/2 കപ്പ്
2. ഉഴുന്നുപരിപ്പ് - 1/4 കപ്പ്
3. ഉപ്പ് - ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
- ഉഴുന്നുപരിപ്പ് കഴുകി കുതിർക്കുക.
- ചെറുപയറും അരിയും വേറെ വറുത്ത് ഒന്നിച്ചാക്കി തരുതരുപ്പായി പൊടിക്കുക.
- ശർക്കര, വെള്ളം ചേർത്തുരുക്കി അരിച്ചു വയ്ക്കുക.
- കുതിർന്ന ഉഴുന്നു പരിപ്പ് നന്നായി അരയ്ക്കുക. അതിലേക്ക് അരിപ്പൊടിയും ഉപ്പും ചേർത്തരച്ച് ഇഡ്ഡലി മാവിന്റെ പാകത്തിൽ മാവു തയാറാക്കുക.
- ഉരുക്കിയ ശർക്കരയും പൊടിയും തേങ്ങയും ചേർത്തിളക്കി ഉരുട്ടിയെടുക്കുക. ഈ അളവിൽ 14-15 എണ്ണമുണ്ടാക്കാം.
- എണ്ണ ചൂടാക്കി, തയാറാക്കിയ ഉരുളകൾ – മാവിൽ മുക്കി ഒരോന്നിട്ട് സ്വർണവർണ്ണമാവുമ്പോൾവറത്തു കോരാം. എളുപ്പത്തിൽ തയാറാക്കാം.
- കുട്ടികൾക്കും വലിയവർക്കും ഒരുപോലെ കൗതുകമുണർത്തും വിധം ഇഷ്ടമുള്ള രീതിയിൽ പൊതിഞ്ഞും സെർവ് ചെയ്യാം.
Content Summary : Payattappam, Palakkad special snack recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.