ബേക്കറി പലഹാരങ്ങൾക്കു മുൻപ് വീടുകളിൽ അവലോസ് പൊടിയായിരുന്നു താരം
Mail This Article
×
മൂന്ന് ചേരുവകൾ കൊണ്ടു വളരെ രുചികരമായി തയാറാക്കാവുന്ന അവലോസ് പൊടി. പലർക്കും നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു പലഹാരം കൂടിയാണിത്. ബേക്കറി പലഹാരങ്ങൾക്കും മുൻപ് വീടുകളിൽ അരി ഇടിച്ചു പൊടിച്ചു വറത്തു തയാറാക്കിയിരുന്ന ഈ പലഹാരത്തിനു ആരാധകർ ഏറെയാണ്.
ചേരുവകൾ
- പുഴുങ്ങലരി – 1 ഗ്ലാസ്
- ശർക്കര – 3/4 ഗ്ലാസ്
- തേങ്ങ – 1 മുറി
തയാറാക്കുന്ന വിധം
- അരി കഴുകി നന്നായി വറുത്തെടുക്കുക.
- ചൂടാറിയതിനു ശേഷം പൊടിക്കുക.
- ശർക്കരയും തേങ്ങയും അരിപ്പൊടിയുടെ കൂടെ ഒന്ന് ചതച്ചെടുക്കുക.
- അരി വറത്തു പൊടിച്ചത് തയാർ.
Content Summary : Avalosepodi snack recipe by Mamatha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.