എളുപ്പത്തിൽ തയാറാക്കാം തക്കാളി പുലാവ്
Mail This Article
എത്ര കഴിച്ചാലും മടുക്കാത്ത രുചിയിലൊരുക്കാം തക്കാളി പുലാവ്, ഉച്ചഭക്ഷണത്തിനു പ്രത്യേകിച്ചു കറികളൊന്നും ആവശ്യമില്ലാത്ത വിഭവം.
ചേരുവകൾ
- നെയ്യ് - 1 ടേബിൾ സ്പൂൺ
- ഏലക്കായ -3 എണ്ണം
- ഗ്രാമ്പു -4 എണ്ണം
- വഴനയില - 2 എണ്ണം
- കറുവാപ്പട്ട - 2 എണ്ണം
- ഉള്ളി - 1 കപ്പ്
- പച്ച മുളക് - 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 ടേബിൾ സ്പൂൺ
- തക്കാളി അരച്ചത് - 1.5 കപ്പ്
- മുളകുപൊടി - 1 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
- ഗരം മസാല - 3/4 ടീസ്പൂൺ
- ഗ്രീൻ പീസ് - 1/2 കപ്പ്
- ബീൻസ് - 1/2 കപ്പ്
- വെണ്ണ - 1 ടീസ്പൂൺ
- മല്ലിയില - 1/4 കപ്പ്
- കൈമ അരി - 1 കപ്പ്
- തിളപ്പിച്ച വെള്ളം - 2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി 15 മിനിറ്റ് വെള്ളത്തിൽ ഇട്ടു കുതിർക്കുക. ശേഷം പുലാവ് ഉണ്ടാക്കുന്ന പാത്രത്തിലേക്കു നെയ്യൊഴിച്ച് ചൂടാക്കുക. അതിലേക്ക് ഏലക്ക, ഗ്രാമ്പൂ, വഴനയില, കറുവപ്പട്ട എന്നിവ ഇട്ടു കൊടുക്കുക. ചൂടായി വരുമ്പോൾ ഉള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും ചേർത്തു വഴറ്റാം.
ഇതിലേക്കു തക്കാളി അരച്ചത് ചേർത്തു കുറുക്കുക. കുറുകി വെന്തു വരുമ്പോൾ മുളകുപൊടികളും ഗരം മസാലയും ചേർത്ത് ഇളക്കുക. ശേഷം ഗ്രീൻ പീസും ബീൻസും അരിയും ചേർത്തു 5 മിനിറ്റ് ഇളക്കി കൊടുക്കാം. ഇനി തിളപ്പിച്ച വെള്ളം ഏകദേശം 2 കപ്പ് ( 1- 3/4 കപ്പ് മുതൽ 2 കപ്പ് വരെ ) വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ചു ചെറു തീയിൽ വേവിച്ചെടുക്കുക. വെന്തു വരുമ്പോൾ മല്ലിയിലയും കുറച്ചു വെണ്ണയും തൂവി കൊടുക്കാം. ചൂടോടെ തൈര് കൊണ്ടുള്ള സലാഡിനൊപ്പം വിളമ്പാം.
Content Summary : Tasty and nutritious tomato rice that kids would enjoy.