ചെറുപയർ പരിപ്പ് ചേർത്തുള്ള വെൺ പൊങ്കലും സാമ്പാറും
Mail This Article
ചെറുപയർ പരിപ്പ് ചേർത്തുള്ള വെൺ പൊങ്കൽ തയാറാക്കി കഴിക്കുന്നത് ആരോഗ്യപ്രദമാണ്. ഒപ്പം തേങ്ങ ചേർക്കാത്ത സ്വാദിഷ്ടമായ ഒരു സാമ്പാറും.
ചേരുവകൾ
- സാമ്പാർ തയാറാക്കാൻ
- തുവരപരിപ്പ് - 1/2 ഗ്ലാസ്
- പുളി - ചെറുനാരങ്ങാ വലിപ്പത്തിൽ
- തക്കാളി - 2 എണ്ണം
- സവാള - 2 എണ്ണം
- ഉപ്പ് - 1- 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീ സ്പൂൺ
- വെള്ളം - 2-3 ഗ്ലാസ്
- നെയ്യ് -1 ടേബിൾസ്പൂൺ
- ജീരകം - 1 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- വറ്റൽ മുളക് - 1-2 എണ്ണം
- കറിവേപ്പില - 1 തണ്ട്
- സാമ്പാർ പൊടി - 1 ടേബിൾ സ്പൂൺ
വെൺ പൊങ്കൽ തയാറാക്കാൻ
- ചെറുപയർ പരിപ്പ് - 1/2 കപ്പ്
- പച്ചരി - 1 കപ്പ്
- കുരുമുളക് - 20-30 എണ്ണം
- ഇഞ്ചി - 1/2 ഇഞ്ച് വലിപ്പത്തിൽ
- വെള്ളം - 6 ഗ്ലാസ്
- ഉപ്പ് - ആവശ്യാനുസരണം
- നെയ്യ് - 2 ടേബിൾ സ്പൂൺ
- ജീരകം- 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
സാമ്പാർ പരിപ്പ് നന്നായി കഴുകി പ്രഷർ കുക്കറിൽ അഞ്ചു വിസിൽ വരുന്നതു വരെ വേവിക്കുക. വിസിൽ പോയതിനുശേഷം ഇതേ കുക്കറിൽ ചെറുതായി മുറിച്ചുവച്ച തക്കാളിയും സവാളയും പുളി വെള്ളവും ചേർക്കുക. ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർക്കുക. ഇനി രണ്ടു വിസിൽ വരുന്നതുവരെ വേവിക്കുക. പ്രഷർ കുക്കർ തുറന്ന് ഒന്ന് തിളപ്പിക്കുക. ഇനിയൊരു ചെറിയ ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് കടുക്, ജീരകം, വറ്റൽമുളക്, കറിവേപ്പില എന്നിവ വറക്കുക. ഇതിലേക്കു സാമ്പാർപൊടിയും ചേർത്ത് അര നിമിഷം ഇളക്കുക. ശേഷം ഈ വറവ് കുക്കറിലേക്കു ചേർക്കുക. സ്വാദിഷ്ടമായ സാമ്പാർ തയാർ.
വെൺ പൊങ്കൽ
പച്ചരിയും ചെറുപയർപരിപ്പും നന്നായി കഴുകി പ്രഷർ കുക്കറിൽ ഇടുക. മുറിച്ചു വച്ച ഇഞ്ചിയും കുരുമുളകും ചേർത്തു കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് 4 വിസിൽ വരുന്നതു വരെ വേവിക്കുക. വെന്ത ശേഷം ഒരു ഫ്രൈയിങ് പാനിൽ നെയ്യൊഴിച്ച് ജീരകം വറുത്ത് പൊങ്കലിലേക്കു ചേർക്കുക. ഇനി നന്നായി ഇളക്കി യോജിപ്പിച്ചാൽ വെൺ പൊങ്കൽ തയാർ.
Content Summary : Pongal special Ven Pongal and Sambar.