വായിലിട്ടാൽ അലിഞ്ഞു പോകും രുചിയിൽ ലഡ്ഡു
Mail This Article
കടലമാവും നെയ്യും മധുരവും ചേരുമ്പോൾ ആരേയും കൊതിപ്പിക്കുന്ന രുചിയിലുള്ള ലഡ്ഡു തയാറാക്കാം.
ബേസൻ ലഡ്ഡു
ചേരുവകൾ:
• നെയ്യ് - 1/2 കപ്പ്
• കടലമാവ് - 2 കപ്പ്
• നെയ്യ് - 3 ടീസ്പൂൺ
• മഞ്ഞൾപ്പൊടി (ആവശ്യമെങ്കിൽ) - 1/4 ടീസ്പൂൺ
• വെള്ളം - 1 ടേബിൾസ്പൂൺ
• ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
• ബദാം/കശുവണ്ടി (ചെറുതായി അരിഞ്ഞത്)(ആവശ്യമെങ്കിൽ) - 1/2 കപ്പ്
• പഞ്ചസാര പൊടിച്ചത് - 1 കപ്പ്
തയാറാക്കുന്ന വിധം
• ഒരു ചൂട് പാനിലേക്ക് അര കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. നെയ്യ് ഉരുകിയ ശേഷം കടലമാവും ചേർത്ത് ചെറുതീയിൽ 20 - 25 മിനിറ്റ് വരെ നന്നായി ഇളക്കി മൂപ്പിച്ച് എടുക്കുക (അടിക്ക് പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക), ശേഷം ഒരു ടീസ്പൂൺ നെയ്യും ചേർത്തു നന്നായി ഇളക്കുക.
• ഇതിലേക്കു മഞ്ഞൾപൊടിയും ഒരു ടീസ്പൂൺ നെയ്യും ചേർത്തു നന്നായി യോജിപ്പിക്കുക, ശേഷം വെള്ളം ചേർത്തു 2 - 3 മിനിറ്റ് നന്നായി ഇളക്കുക. ഒരു ടീസ്പൂൺ നെയ്യും ചേർത്ത് ഇളക്കിയശേഷം ഗ്യാസ് ഓഫ് ചെയ്യാം.
• ഈ മിശ്രിതം ഇനി ചൂട് ആറാനായി മാറ്റിവയ്ക്കാം. നന്നായി ചൂടാറിയ ശേഷം ഇതിലേക്കു ഏലയ്ക്കാപ്പൊടി, ബദാം/കശുവണ്ടി അരിഞ്ഞത്, പഞ്ചസാര പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച ശേഷം ഒരേ ഷേപ്പിലുള്ള ഉരുളകളായി ഉരുട്ടി എടുക്കാം.
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയതും അതേപോലെ തന്നെ സ്വാദിഷ്ഠകരവുമായ ബേസൻ ലഡ്ഡു എളുപ്പത്തിൽ തയാറാക്കാം.
Content Summary : Super easy besan ladoo recipe by taniya.