ആവിയിൽ വേവിച്ച് എടുക്കാം, പോഷകമൂല്യം ഏറെ അടങ്ങുന്ന മധുരക്കിഴങ്ങ് ബ്രഡ്
Mail This Article
മധുരക്കിഴങ്ങിൽ വൈറ്റമിൻ എ ധാരാളമുണ്ട്. ഇത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, അതുപോലെ തന്നെ രോഗപ്രതിരോധ ശക്തിയും കൂട്ടുന്നു. ഹൃദയം, വൃക്കകൾ തുടങ്ങിയവക്കും ഇത് നല്ലതാണ്. മധുരക്കിഴങ്ങിലെ കരോട്ടിനോയിഡുകൾ കാൻസർ സാധ്യത കുറയ്ക്കും. മാത്രമല്ല ഇത് നമ്മുടെ എൽഡിഎൽ കൊളസ്ട്രോളും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കുമെന്നു ഗവേഷണങ്ങൾ തെളിയിക്കുന്നു. വളരെ എളുപ്പത്തിൽ ആവിയിൽ വേവിച്ചെടുത്തു ബ്രഡ് തയാറാക്കാം.
ചേരുവകൾ
•മധുരക്കിഴങ്ങ് - 2 എണ്ണം
•യീസ്റ്റ് - മുക്കാൽ ടീസ്പൂൺ
•പഞ്ചസാര - 1 ടേബിൾസ്പൂൺ
•മുട്ട - 2 എണ്ണം
•ഇളം ചൂടു വെള്ളം - 250 മില്ലി ലിറ്റർ
•മൈദ - 400 ഗ്രാം
തയാറാക്കുന്ന വിധം
മധുരക്കിഴങ്ങ് തൊലി കളഞ്ഞു ആവിയിൽ വേവിച്ചെടുത്തു നന്നായി ഉടയ്ക്കുക. ഇതിലേക്കു മൈദാപ്പൊടി ഒഴികെ ബാക്കി ചേരുവകൾ എല്ലാം ചേർത്തു നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം മൈദ കുറേശ്ശേ ചേർത്തു കുറച്ചു അയവിൽ കുഴച്ചെടുക്കുക. ഇത് 30 മിനിറ്റു വച്ച ശേഷം ഒരു പാത്രത്തിൽ എണ്ണ തടവി അതിലേക്കിട്ടു വീണ്ടും 15 മിനിറ്റു വയ്ക്കുക. ശേഷം 25 മിനിറ്റ് ആവിയിൽ വേവിച്ചെടുത്താൽ സ്വാദിഷ്ടമായ ബ്രഡ് തയാർ.
Content Summary : Healthy snack recipe with sweet potato.