ADVERTISEMENT

ലോകത്ത് ഒട്ടുമിക്ക ക്യുസീനുകളിലും ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ് നാരങ്ങ. ചൂടിനെ തുരുത്താൻ എളുപ്പത്തിലും ചിലവ് കുറച്ചും തയാറാക്കാവുന്ന ഒന്നാണ് നാരങ്ങാ വെള്ളം. ഏഷ്യയുടെ മഴമേഖലകളാണ് നാരങ്ങയുടെ ജന്മദേശം. സുഗന്ധദ്രവ്യമായും വിഷസംഹാരിയായും പ്രാണികളെ തുരത്താനുമെല്ലാം നാരങ്ങ ഉപയോഗിക്കാം. സ്പെഷൽ ടേസ്റ്റിൽ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം തയാറാക്കിയാലോ?. തേങ്ങ, ഇഞ്ചി, ഏലക്കായ, പഞ്ചസാര, അര കപ്പ് വെള്ളം എന്നിവ ചേർത്ത് അടിച്ചെടുത്ത കൂട്ടിലാണ് ഈ ജൂസ് തയാറാക്കുന്നത്. തേങ്ങാപ്പാൽ ചേർത്ത നാരങ്ങാ വെള്ളം വ്യത്യസ്ത രുചിയിൽ ആസ്വദിക്കാം.

 

ചേരുവകൾ 

  • ചെറുനാരങ്ങ - 2 എണ്ണം 
  • നാളികേരം ചിരകിയത് - 3 ടേബിൾസ്പൂൺ 
  • ഏലക്കായ - 2 എണ്ണം
  • ഇഞ്ചി - ചെറിയ കഷ്ണം 
  • വെള്ളം – ½ കപ്പ്
  • തണുത്ത വെള്ളം - 2 കപ്പ് 
  • പഞ്ചസാര 
  • ഉപ്പ്  - ഒരു നുള്ള് 

 

തയാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്കു നാളികേരം ചിരകിയത്, ഇഞ്ചി, ഏലക്കായ, പഞ്ചസാര, അര കപ്പ് വെള്ളം (തണുപ്പ് ഇല്ലാത്തത്) എന്നിവ ചേർത്ത് അടിച്ചെടുക്കുക. ശേഷം ഇതൊന്ന് അരിച്ചെടുക്കാം. അരിച്ചെടുത്ത ജൂസിലേക്കു നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ആവശ്യത്തിനു തണുത്ത വെള്ളവും ചേർത്തു നന്നായി യോജിപ്പിക്കാം. അപ്പോൾ വ്യത്യസ്ത രീതിയിലുള്ള നാരങ്ങാ വെള്ളം തയാർ. 

 

Content Summary : Variety lemon juice recipe by Bincy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com