ഊണിനു കൂട്ടാൻ നെയ്മീൻ വറുത്തത്
Mail This Article
×
ദശ കട്ടിയുള്ള മീൻ കഷ്ണത്തിൽ ഈ മസാലക്കൂട്ടുകൾ അരച്ചു ചേർത്തു എണ്ണയിൽ വറുത്തെടുത്തു നോക്കൂ, നല്ല സൂപ്പർ ടേസ്റ്റാണ്. കാന്താരിമുളക്, കുരുമുളക്, പെരുംജീരകം, നാരങ്ങാ നീര് എന്നിവ ചേരുന്ന മസാലക്കൂട്ടിൽ പൊതിഞ്ഞെടുക്കുന്ന മീൻ രുചിക്കു പകരം വയ്ക്കാനൊന്നുമില്ല.
ചേരുവകൾ
- നെയ്മീൻ / ദശകട്ടിയുള്ള മീൻ
- ഇഞ്ചി - ചെറിയ കഷ്ണം
- വെളുത്തുള്ളി - 5 അല്ലി
- കാന്താരി മുളക് /പച്ചമുളക് - 4-5 എണ്ണം
- കുരുമുളക് - 1 ടേബിൾസ്പൂൺ
- പെരുംജീരകം - 1ടീസ്പൂൺ
- കറിവേപ്പില
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1 ടീസ്പൂൺ
- വിനാഗിരി / നാരങ്ങാനീര് - 1ടേബിൾസ്പൂൺ
- ഉപ്പ് - പാകത്തിന്
- വെളിച്ചെണ്ണ - വറുക്കാൻ
തയാറാക്കുന്ന വിധം
ഒരു മിക്സിയുടെ ജാറിൽ വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് അരച്ച് മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. പ്രത്യേക മസാലയിൽ വറുത്തെടുത്ത നല്ല രുചിയുള്ള നെയ്‌മീൻ ഫ്രൈ തയാർ.
Content Summary : Fish fry recipe by Jisha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.