ADVERTISEMENT

മത്തി കുടംപുളിയിട്ട് നല്ല നാടൻ രീതിയിൽ കറിവച്ചാൽ ഊണ് സൂപ്പറാകും. ചോറിനു മാത്രമല്ല കപ്പയ്ക്കും രുചി പകരും ഈ മീൻ കറി.

 

ചേരുവകൾ

  • മത്തി- അരക്കിലോ
  • കാശ്മീരി മുളകുപൊടി - 2 ടേബിൾ സ്പൂൺ
  • മുളകുപൊടി - ഒരു ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ 
  • കുടം പുളി - ഒരു മൂന്ന് കഷ്ണം
  • ഇഞ്ചി - ഒരു ചെറിയ കഷ്ണം
  • വെളുത്തുള്ളി - 6 പീസ്
  • ചെറിയ ഉള്ളി - 10 എണ്ണം
  • തക്കാളി - 1   എണ്ണം

 

  • കറിവേപ്പില - ആവശ്യത്തിന്
  • ഉലുവ - അര ടേബിൾ സ്പൂൺ
  • കടുക്-1ടേബിൾ സ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ആദ്യം രണ്ട് കപ്പ് ചൂടു വെള്ളത്തിൽ കുടംപുളിയിട്ടു വയ്ക്കുക.
  • ശേഷം മൺചട്ടിയിൽ 3 സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിൽ കടുകും ഉലുവയും ഇടുക.
  • ഇതു പൊട്ടി കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഇട്ടു ഇളക്കുക.
  • ഇതു ബ്രൗൺ നിറത്തിലായാൽ മഞ്ഞൾപ്പൊടിയും മുളകുപൊടിയും കാശ്മീരി മുളകുപൊടിയും ചേർത്തു യോജിപ്പിക്കുക.
  • ഇതു ചെറു തീയിൽ വയ്ക്കുക (ഏകദേശം ഒരു മിനിറ്റ്) ഇതിലേയ്ക്കു പുളി ഇട്ടു വച്ച വെള്ളവും പുളിയും കൂടി ചേർക്കുക.
  • നന്നായി ഇളക്കിയതിനു ശേഷം തിളയ്ക്കാൻ അനുവദിക്കുക, ഇതിലേക്ക് ആവശ്യത്തിന് ഉപ്പും മീൻ കഷ്ണവും ഇടുക. തീ കുറച്ചു വേകാൻ വയ്ക്കുക (10-15 മിനിറ്റ് ). വെന്തതിനു ശേഷം കറിവേപ്പില ഇടുക. നാടൻ മീൻ കറി റെഡി.

 

Content Summary : Fish curry nadan recipe by Jisha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com