വൈറ്റ് സോസ് പാസ്ത, ഉഗ്രൻ സ്വാദ്
Mail This Article
ലോകമെങ്ങും ആരാധകരുള്ള ഇറ്റാലിയൻ രുചി വിസ്മയമാണ് പാസ്ത. രുചികരമായ വൈറ്റ് സോസ് ചീസി പാസ്ത എളുപ്പത്തിൽ തയാറാക്കാം. കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടപ്പെടും രുചി.
ചേരുവകൾ
- പാസ്ത - 250 ഗ്രാം
- പാൽ -1/2 - 3/4 ലിറ്റർ
- മൈദ -2 ടേബിൾ സ്പൂൺ
- വെളുത്തുള്ളി - 3 ടേബിൾ സ്പൂൺ
- ഉള്ളി - 1/2 കപ്പ്
- പല നിറത്തിൽ ഉള്ള കാപ്‌സിക്കം അരിഞ്ഞത് - 1 കപ്പ്
- പഞ്ചസാര - 1/2 ടീസ്പൂൺ
- ചതച്ച മുളക് - 3/4 ടീസ്പൂൺ
- വെണ്ണ - 15 ഗ്രാം
- ഒലിവ് ഓയിൽ - 3 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- ഒറിഗാനോ -1/2 ടീസ്പൂൺ
- മോസറെല്ല ചീസ് - 25 ഗ്രാം
തയാറാക്കുന്ന വിധം
പാസ്ത ഉപ്പിട്ടു വേവിച്ചെടുക്കുക.
ഫ്രൈയിങ് പാനിൽ വെണ്ണയും ഒലിവ് ഓയിലും ഇട്ടു ചൂടാകുമ്പോൾ വെളുത്തുള്ളി ചേർത്ത് ഒരു മിനിറ്റ് വഴറ്റുക. ഉള്ളിയിട്ട് രണ്ട് മിനിറ്റ് വഴറ്റുക. കുറച്ചു ഒറീഗാനോ കൂടി ചേർത്ത് കൊടുക്കുക. ഉള്ളി ഒന്ന് വഴറ്റി വരുമ്പോൾ മൈദ ഇട്ടു വഴറ്റുക. മൈദ വറത്തു നല്ല മണം വരുമ്പോൾ പാൽ ചേർത്തു കൊടുക്കുക. കട്ട കൂടാതെ ഇളക്കി ചേർക്കുക. തിളച്ചു കുറുകി വരുമ്പോൾ ആവശ്യമെങ്കിൽ തിളച്ച വെള്ളം ചേർത്തു ലൂസാക്കി കൊടുക്കുക. ലേശം ഒറിഗാനോ വിതറി കൊടുക്കുക. ഉപ്പും പഞ്ചസാരയും ചതച്ച മുളകും ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക.
കാപ്‌സിക്കം കൂടി ചേർത്തു 2 മിനിറ്റ് തിളപ്പിച്ച ശേഷം പാസ്ത ചേർത്ത് ഇളക്കി കൊടുക്കുക. കുറച്ചു ഒറിഗാനോയും ചതച്ച മുളകും ചീസും മുകളിൽ ഇട്ടു കൊടുത്തു 2 മിനിറ്റ് വേവിക്കുക. സ്വാദിഷ്ടമായ പാസ്ത ചൂടോടെ വിളമ്പാം.
Content Summary : White sauce pasta recipe by Prabha.