ADVERTISEMENT

പൊരുവിളങ്ങ, പൊരുളൻ കായ എന്നിങ്ങനെയാണ് പാലക്കാട്‌ ഈ ട്രഡിഷണൽ മധുര പലഹാരത്തിന്റെ പേര്. അരിയും ചെറുപയറും ചേർത്തു ഹെൽത്തിയായി തയാറാക്കാം, എണ്ണ ഒന്നും ചേർക്കേണ്ട ആവശ്യമില്ല.

 

ചേരുവകൾ 

  • മട്ട അരി - 2 കപ്പ്
  • ചെറുപയർ - 1 കപ്പ്
  • ഏലക്കായ - 4-5
  • ശർക്കര - മധുരം അനുസരിച്ച് 

 

തയാറാക്കുന്ന വിധം

  • അരി വറത്തു മാറ്റുക. പിന്നെ ചെറുപയർ വറക്കുക.
  • ചൂട് കുറഞ്ഞ ശേഷം ഏലക്കായ  ചേർത്തു നന്നായി പൊടിച്ചു  രണ്ടുംകൂടി  യോജിപ്പിക്കുക.
  • ശർക്കര പാനിയാക്കി എടുക്കുക. 
  • കുറച്ചു പൊടി മാറ്റി വയ്ക്കുക. 
  • ചൂടോടെ തന്നെ കുറേശ്ശെ ശർക്കര പാനി മാവിൽ ഒഴിച്ചു ഉരുളകളാക്കുക. 
  • മാറ്റി വച്ച പൊടിയിലും ഇട്ട് ഉരുട്ടുക (ഒരു പാത്രത്തിൽ വെള്ളം വച്ച് ഇടയ്ക്ക് കൈ നനച്ചു ഉരുട്ടി എടുക്കണം). 
  • കുറെ നാൾ കേടാവാതെ ഇരിക്കും. 
  • തേങ്ങാക്കൊത്ത് ആവശ്യമെങ്കിൽ ചേർക്കാം. 
  • തേങ്ങാക്കൊത്തു ചേർത്താൽ പെട്ടെന്ന് കേടാവും കൂടുതൽ നാളത്തേയ്ക്കു വയ്ക്കുകയാണെങ്കിൽ ചേർക്കരുത്.

Content Summary : Heathy snacks recipe by Smitha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com