റവ മുറുക്ക്, കറുമുറു കൊറിക്കാൻ നാടൻ പലഹാരം
Mail This Article
×
റവ കൊണ്ടൊരു സൂപ്പർ പലഹാരം വളരെ എളുപ്പത്തിലും ടേസ്റ്റിലും തയാറാക്കാം.
ചേരുവകൾ
- റവ - 1 കപ്പ്
- തേങ്ങ - 1/2 കപ്പ്
- ജീരകം - 1 ടീസ്പൂൺ
- കുരുമുളക് - 1 ടീസ്പൂൺ
- എണ്ണ - 3 ടീസ്പൂൺ
- മുളകുപൊടി - 1.5 ടീസ്പൂൺ
തയാറാക്കുന്ന വിധം
മിക്സിയുടെ ബ്ലെൻഡറിൽ തേങ്ങയും ജീരകവും കുരുമുളകും കുറച്ചു വെള്ളവും ചേർത്തു തരുതരുപ്പായി അരച്ചെടുക്കുക. ഒരു ബൗളിൽ റവയിട്ട് അരച്ചുവച്ച ഈ മിക്സ് ചേർത്തു കൊടുക്കുക. ആവശ്യത്തിന് ഉപ്പും മുളകുപൊടിയും ചേർത്തു കുഴച്ചെടുക്കുക. ആവശ്യമെങ്കിൽ വെള്ളം തളിച്ച് കുഴയ്ക്കുക. കുറച്ചു എണ്ണ മുകളിൽ തേച്ച് 30 മിനിറ്റ് അടച്ചു വയ്ക്കുക. 30 മിനിറ്റിനു ശേഷം ചെറിയ ഉരുളകളാക്കി കുറച്ചു കനത്തിൽ പരത്തി മുറിച്ചെടുക്കുക. അല്ലെങ്കിൽ ഫോർക്കിൽ ചെറിയ കഷ്ണം വച്ചു അമർത്തി ശംഖിന്റെ ഷേപ്പിൽ എടുക്കാം. ചൂടായ എണ്ണയിൽ (മിതമായ ചൂടിൽ) വറുത്തെടുക്കാം.
Content Summary : Rava snack recipe by Prabha.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.