ADVERTISEMENT

അരിയേക്കാൾ ഗോതമ്പിനു പ്രാധാന്യം കൂടുതൽ കൊടുക്കുന്ന കാലമാണ് ഇപ്പോൾ. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ മിക്ക വീടുകളിലും രാത്രിയിൽ ചോറിനു പകരം ചപ്പാത്തിയോ ഗോതമ്പു കഞ്ഞിയോ ഒക്കെ ആവും. ഇതിൽനിന്നെല്ലാം വ്യത്യസ്തവും രുചികരവുമായ ഉപ്പുമാവും ഗോതമ്പുപൊടി വച്ച് തയാറാക്കാം.

 

ചേരുവകൾ

  • ഗോതമ്പുപൊടി - ഒന്നര കപ്പ്
  • ഉപ്പ് - ആവശ്യത്തിന്
  • നെയ്യ് - ഒരു ടേബിൾ സ്പൂൺ
  • കടുക് - ഒരു ടീസ്പൂൺ
  • ഉഴുന്നുപരിപ്പ് - ഒരു ടേബിൾ സ്പൂൺ
  • വറ്റൽ മുളക് - 2
  • കറിവേപ്പില - രണ്ടുതണ്ട്
  • സവാള - ഒന്ന്
  • ഇഞ്ചി - ഒരു ടേബിൾ സ്പൂൺ
  • പച്ചമുളക് - മൂന്ന്
  • ബീൻസ് - 6
  • കാരറ്റ് - ഒന്ന് ചെറുത്
  • തേങ്ങ ചിരകിയത് - കാൽ കപ്പ്
  • വെള്ളം - ആവശ്യത്തിന്

 

തയാറാക്കുന്ന വിധം

  • ഗോതമ്പു പൊടി ചെറിയ തീയിൽ 5 മിനിറ്റു വറക്കുക.
  • ചൂടാറിയതിനു ശേഷം അൽപ്പാൽപ്പമായി വെള്ളം ഒഴിച്ചു പുട്ടുപൊടി നനയ്ക്കുന്നതുപോലെ നനച്ചെടുക്കുക.
  • എല്ലാ ഭാഗവും ഒരേ രീതിയിൽ നനഞ്ഞു കിട്ടുന്നതിനു വേണ്ടി മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കുക.
  • 5 മുതൽ 10 മിനിറ്റു വരെ ആവിയിൽ വേവിച്ചെടുക്കുക. ഒരു പുട്ടുകുറ്റിയിൽ ഇട്ട് ആവിയിൽ വേവിച്ചാലും മതി.
  • ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി, കടുകു പൊട്ടിച്ച്, ഉഴുന്നുപരിപ്പും വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിക്കുക.
  • ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്തു വഴറ്റുക.
  • ഉള്ളി വാടി തുടങ്ങുമ്പോൾ ചെറുതായി അരിഞ്ഞ കാരറ്റും ബീൻസും ചേർക്കുക.
  • കാൽ കപ്പ് വെള്ളവും അൽപം ഉപ്പും ചേർത്ത് അടച്ചുവച്ച് 5 മിനിറ്റ് വേവിക്കുക.
  • പച്ചക്കറികൾ വെന്തതിനു ശേഷം തേങ്ങ ചിരകിയത്, വേവിച്ച ഗോതമ്പുമാവ് ഇവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
  • രുചികരമായ ഗോതമ്പ് പൊടി ഉപ്പുമാവ് തയാർ.

 

Content Summary : Wheat flour upma for breakfast.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com