ADVERTISEMENT

നെയ്യിൽ വഴറ്റി എടുത്ത ഏത്തപ്പഴം ബ്രഡിൽ നിരത്തി റോൾ ആക്കി എടുക്കുന്ന സൂപ്പർ സ്നാക്ക്. പലഹാരമായും ലഞ്ച് ബോക്സിലും തിളങ്ങുന്ന രുചിക്കൂട്ട്.

 

ചേരുവകൾ

  • ഏത്തപ്പഴം  - 2 ഇടത്തരം വലുപ്പം ചെറുതായി അരിഞ്ഞത്
  • നെയ്യ് - 1/2 ടീസ്പൂൺ
  • കശുവണ്ടിപ്പരിപ്പ് - 4-5 അരിഞ്ഞത്
  • ഉണങ്ങിയ മുന്തിരി - 1 ടീസ്പൂൺ
  • നാളികേരം - 3 ടേബിൾസ്പൂൺ
  • ഏലയ്ക്ക - 2 എണ്ണം
  • പഞ്ചസാര - 1 ടേബിൾസ്പൂൺ  + 1 ടേബിൾസ്പൂൺ
  • ബ്രഡ്  - 8 കഷ്ണം
  • മുട്ട - 2
  • പാൽ - 1/4 കപ്പ്
  • വാനില എക്സ്ട്രാക്റ്റ് -  1/4 ടീസ്പൂൺ
  • വെണ്ണ / എണ്ണ - ടോസ്റ്റ് ചെയ്തെടുക്കാൻ

 

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി നെയ്യ് ചേർക്കുക. ചൂടുള്ള നെയ്യിലേക്കു കശുവണ്ടി കഷ്ണങ്ങളും ഉണക്കമുന്തിരിയും ചേർക്കുക.
  • ഉണങ്ങിയ മുന്തിരി  പൊങ്ങിക്കഴിഞ്ഞാൽ, അരിഞ്ഞ ഏത്തപ്പഴം ചേർത്തു നന്നായി വേവുന്നതു വരെ വഴറ്റുക.
  • ഇനി 1 ടീസ്പൂൺ പഞ്ചസാര, തേങ്ങ, ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കുക. 
  • എല്ലാം ചേരുന്നതുവരെ നന്നായി യോജിപ്പിക്കുക. 
  • തീ ഓഫ് ചെയ്തു മാറ്റിവയ്ക്കുക, തണുക്കാൻ അനുവദിക്കുക. 
  • ഒരു കഷ്ണം ബ്രഡ് എടുത്ത് ഒരു ചപ്പാത്തി കോൽ ഉപയോഗിച്ചു പരത്തി എടുക്കുക.
  • ഒരു ടേബിൾ സ്പൂൺ  എത്തപ്പഴം മിശ്രിതം ബ്രഡിൽ വയ്ക്കുക, രണ്ട് വശത്തു നിന്നു മടക്കിവയ്ക്കുക.
  • ഏത്തപ്പഴം മിശ്രിതം തീരുന്നതുവരെ എല്ലാ ബ്രഡ് കഷ്ണങ്ങൾക്കും ഇത് ചെയ്യുക.
  • മുട്ട, പാൽ, 1 ടീസ്പൂൺ പഞ്ചസാര, വാനില എസൻസ് എന്നിവ കലർത്തുക. (ഒരു മിക്സിയിൽ കലർത്തുക) 
  • ഈ മുട്ട മിശ്രിതത്തിൽ സ്റ്റഫ് ചെയ്ത ബ്രഡ് കഷ്ണങ്ങൾ മുക്കി എണ്ണ അല്ലെങ്കിൽ വെണ്ണ  ഉപയോഗിച്ച് ടോസ്റ്റ് ചെയ്യുക.
  • രുചികരമായ ബനാന ബ്രെഡ് റോൾ തയ്യാറാണ്.  

Content Summary : Banana bread roll recipe by Nidisha.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com