ADVERTISEMENT

വളരെ സ്വാദോടെ വീട്ടിലൊരുക്കാവുന്ന നാടൻ പലഹാരമാണ് വട്ടയപ്പം, പ്രഭാത ഭക്ഷണമായും പലഹാരമായും വിളമ്പാം.

ചേരുവകൾ

  • അരിപ്പൊടി - 1 കപ്പ് (അപ്പം / ഇടിയപ്പം പൊടി)
  • തേങ്ങ  - 1/2 കപ്പ്
  • അരിപ്പൊടി - 1/4 കപ്പ്
  • പഞ്ചസാര - 4 ടേബിൾസ്പൂൺ
  • ഏലയ്ക്ക – 2
  • കശുവണ്ടി / ഉണങ്ങിയ മുന്തിരി - 1 ടീസ്പൂൺ
  • യീസ്റ്റ് - 1/2 ടീസ്പൂൺ
  • വെള്ളം - 1 കപ്പ്
  • ഉപ്പ് - 1/4 ടീസ്പൂൺ

 

തയാറാക്കുന്ന വിധം

  • ഒരു മിക്സിയിൽ അരിപ്പൊടി, തേങ്ങ, ചോറ്, ഏലയ്ക്കയുടെ തരികൾ, 3/4 കപ്പ് വെള്ളം, പഞ്ചസാര എന്നിവ ചേർക്കുക. 
  • ഇത് ഒരു നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
  • അത് ഒരു പാത്രത്തിലേക്കു മാറ്റി, യീസ്റ്റ് ചേർക്കുക.
  • മിക്സർ ജാറിലേക്കു 1/4 കപ്പ് വെള്ളം കൂടെ ചേർത്ത് ഒന്നുകൂടെ അടിച്ചെടുത്തു പാത്രത്തിലേക്ക് ഒഴിക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക. നന്നായി യോജിപ്പിക്കുക 
  • പുളിക്കുന്നതിനായി 4 മണിക്കൂർ വയ്ക്കുക. 4 മണിക്കൂറിനു ശേഷം ഇത് ഒരു എണ്ണ തടവിയ  പാത്രത്തിലേക്കു മാറ്റി 20 മിനിറ്റ് ഇഡ്ഡലി പാത്രത്തിൽ അല്ലെങ്കിൽ സ്റ്റീമറിൽ‍ ആവിയിൽ വേവിക്കുക. (കുറച്ച് കശുവണ്ടി അല്ലെങ്കിൽ ഉണക്കമുന്തിരി 10 മിനിറ്റിനു ശേഷം മാവിന്റെ മുകളിൽ വയ്ക്കുക. ശേഷം വീണ്ടും 10 മിനിറ്റ് വേവിക്കുക.)
  • 20 മിനിറ്റിനു ശേഷം സ്റ്റീമറിൽ നിന്നും എടുത്തു നന്നായി തണുത്തതിനു ശേഷം മുറിച്ചെടുത്തു വിളമ്പാം.

Content Summary : The fluffy and tasty vattayappam is always a favourite among Keralites.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com