ADVERTISEMENT

വളരെ എളുപ്പത്തിൽ പ്രഷർ കുക്കറിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവം ആണ് ഇത്. എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം. 

ചേരുവകൾ   

•മട്ട അരി - 2 ഗ്ലാസ്
•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ
•ചെറിയ ഉള്ളി - 13
•കറിവേപ്പില - കുറച്ച്
•പെരുംജീരകം - 1 ടീസ്പൂൺ
•ഗ്രാമ്പൂ - 3
•കറുവപ്പട്ട - 1
•ഉലുവ - 1/4 ടീസ്പൂൺ
•ഏലക്ക - 3
•കുരുമുളക് - 1 ടീസ്പൂൺ
•മഞ്ഞൾപ്പൊടി - 1 ടീസ്പൂൺ
•തേങ്ങാപ്പാൽ - 4 ഗ്ലാസ്
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

•രണ്ട് ഗ്ലാസ് അരി കഴുകി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഒന്നര കപ്പ് തേങ്ങ എടുത്തു തേങ്ങാപ്പാൽ പിഴിയുക. ഒന്നാം പാലും രണ്ടാംപാലും ചേർത്തു 4 ഗ്ലാസ്  തേങ്ങാപ്പാൽ തയാറാക്കി വയ്ക്കാം.

•ശേഷം ഒരു പ്രഷർ കുക്കർ അടുപ്പിൽ വച്ച്  അതിലേക്കു വെളിച്ചെണ്ണ  ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞത് ഇട്ട് കൊടുക്കാം, ഇത്  വഴന്നു  വരുമ്പോൾ ഉലുവയും പെരും ജീരകവും കറുവപ്പട്ടയും ഗ്രാമ്പൂവും കുരുമുളകും ഏലക്കായും കറിവേപ്പിലയും  മഞ്ഞൾപ്പൊടിയും ചേർത്തു വഴറ്റുക. ശേഷം അളന്നു വച്ച തേങ്ങാപ്പാലും കൂടെ ചേർത്തു തിളയ്ക്കുമ്പോൾ അരി ഇട്ടു കൊടുക്കാം. ഇനി പ്രഷർ കുക്കർ അടച്ച് ഒരു വിസിൽ വരുമ്പോൾ ഓഫ് ആക്കാം. രുചികരമായ  തേങ്ങാച്ചോർ തയ്യാർ. 

Content Summary : Delicious and fragrant coconut rice could be prepared using any variety of rice.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com