പാവയ്ക്ക അച്ചാർ, ഒരു കൊങ്കിണി വിഭവം
Mail This Article
ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാവുന്ന ഒരു കൊങ്കിണി വിഭവം. പാവയ്ക്ക നൊൺചെ - അല്ലെങ്കിൽ പാവയ്ക്ക അച്ചാർ.
ചേരുവകൾ
- പാവയ്ക്ക - 1 കപ്പ്
- വാളൻ പുളി - 1 ചെറു നാരങ്ങാ വലുപ്പത്തിൽ
- ചുവന്ന മുളക് - 5 എണ്ണം
- കാശ്മീരി മുളക് - 5 എണ്ണം
- കായപ്പൊടി - 1/2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ – വറക്കുവാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവയ്ക്ക ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്തു നന്നായി ഇളക്കി അര മണിക്കൂർ വയ്ക്കുക. അരമണിക്കൂറിനു ശേഷം ചൂടായ എണ്ണയിൽ വറത്തു കോരുക.
ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണ ഒഴിച്ച് മുളകു വറുത്ത് എടുക്കുക.
മുളക് മാറ്റിയ ശേഷം ആ പാനിൽ അര ടീസ്പൂൺ കടുക് പൊട്ടിക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അര ടീസ്പൂൺ കായപ്പൊടി കൂടി ചൂടാക്കി എടുക്കുക. പുളി, വെള്ളത്തിലിട്ടു കുതിർത്തെടുക്കുക. വറുത്ത മുളകും പുളി വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക. വറത്തു വച്ച കടുകും കായപ്പൊടിയും ചേർത്ത് ഒരു മിനിറ്റ് അരയ്ക്കുക. ഈ കൂട്ട് ഒരു പാനിലേക്കു മാറ്റിയശേഷം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പും ചേർത്തു ചെറു തീയിൽ 10 മിനിറ്റോളം തിളപ്പിക്കുക. കുറുകി വരുമ്പോൾ തീ കെടുത്തുക. കടുകും കറിവേപ്പിലയും ചേർത്തു വറത്തിടുക. ചൂടാറിയ ശേഷം വറത്തുവച്ച പാവയ്ക്ക ചേർത്തു കൊടുക്കുക. പാവയ്ക്ക നൊൺചെ റെഡി. കുറച്ചു സമയത്തിന് ശേഷം ഉപയോഗിക്കാം.
Content Summary : Pavaykka pickle recipe from Konkani cuisine.