പാലക്കാട്ടുകാരുടെ കൊള്ളി വറുത്തിട്ടതും ഉള്ളി ചമ്മന്തിയും
Mail This Article
×
കപ്പ കിഴങ്ങിനു പാലക്കാടു ഭാഗത്തു കൊള്ളി, പൂള, കിഴങ്ങ് എന്നെല്ലാം പേരുണ്ട്. പച്ച ഉള്ളി ചമ്മന്തിയും കപ്പയും നല്ലൊരു വിഭവമാണ്.
കപ്പ വറുത്തിടുവാൻ ആവശ്യമായ ചേരുവകൾ
- കപ്പ വേവിച്ചത് - 250 ഗ്രാം
- വെളിച്ചെണ്ണ - 2 ടീസ്പൂൺ
- കടുക് -1 ടീസ്പൂൺ
- ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
- ചുവന്ന മുളക് -2 എണ്ണം
- പച്ച മുളക് -2 എണ്ണം
- ചെറിയ ഉള്ളി - 1/4 കപ്പ്
- തേങ്ങ -1/4 കപ്പ്
- കറിവേപ്പില
തയാറാക്കുന്ന വിധം
ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കുക. കടുകു പൊട്ടി വരുമ്പോൾ ഉഴുന്നു പരിപ്പും ചുവന്ന മുളകും കറിവേപ്പിലയും ചൂടാക്കുക. ഉള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റി എടുക്കുക. അതിലേക്ക് ഉപ്പും മഞ്ഞൾപ്പൊടിയും കൂടി ചേർത്തു വേവിച്ച കപ്പ ഇട്ടു നന്നായി ഇളക്കുക. തേങ്ങ ചിരകിയതും കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കുക. കപ്പ വറുത്തിട്ടത് റെഡി. ഇത് ഉപ്പേരി പോലെ ചോറിനൊപ്പം കഴിക്കാം.
പച്ച ഉള്ളി ചമ്മന്തി
ചേരുവകൾ
- സവാള - 1 എണ്ണം
- അല്ലെങ്കിൽ
- ചെറിയ ഉള്ളി -10 എണ്ണം
- മുളകുപൊടി -1 ടീസ്പൂൺ
- വെളിച്ചെണ്ണ -1 ടീസ്പൂൺ
- കറിവേപ്പില
- ഉപ്പ് - ആവശ്യത്തിന്
ബൈക്കിൽ പറന്നെത്തും ചൂട് ചൂട് ഇഡ്ലി, വൈറലാണ് ഈ ഐഡിയ
തയാറാക്കുന്ന വിധം
- ഉള്ളിയും മുളകുപൊടിയും ഉപ്പും കറിവേപ്പിലയും ചേർത്തു മിക്സിയിൽ അരച്ചെടുക്കുക.
- പാത്രത്തിലേക്കു മാറ്റിയ ശേഷം കുറച്ചു വെളിച്ചെണ്ണ തൂവി കൊടുക്കാം.
- സൂപ്പർ ടേസ്റ്റിൽ പച്ച ഉള്ളി ചമ്മന്തി തയ്യാർ.
Content Summary : Kappa for all seasons - many avatars of the magic starch root.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.