എഗ്ഗ് കുറുമ ഈ രീതിയിൽ തയാറാക്കി നോക്കൂ...
Mail This Article
മുട്ടമസാലയും കറിയും മാറ്റി ഒരു കുറുമ ടേസ്റ്റ് തയാറാക്കി നോക്കിയാലോ?
ചേരുവകൾ
- മുട്ട - ആവശ്യത്തിന്
- സവാള - 2
- തക്കാളി - 1
- പച്ചമുളക് - 2
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി - 3 അല്ലി
- പെരുംജീരകം - 1 ടീസ്പൂൺ
- പട്ട, ഗ്രാമ്പു, ഏലക്ക - ഓരോന്ന് വീതം
- തേങ്ങാപ്പാൽ - കാൽ കപ്പ്
- അണ്ടിപ്പരിപ്പ് - 10
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
- മല്ലിയില
- കറിവേപ്പില
- കുരുമുളകുപൊടി - 1ടീസ്പൂൺ
- ഗരം മസാല - 1/4 ടീസ്പൂൺ
- മല്ലിപ്പൊടി - 3/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
കടായിയിലേക്കു വെളിച്ചെണ്ണ ഒഴിച്ചു പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില, ജീരകം, ഇഞ്ചി, വെളുത്തുള്ളി ,പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്തു മൂപ്പിക്കുക. ഇതിലേക്കു സവാള, തക്കാളി എന്നിവ ചേർത്തു വഴറ്റുക. അണ്ടിപ്പരിപ്പ്, മല്ലിപ്പൊടി എന്നിവ ചേർത്തു വഴറ്റി ചൂടാറിയതിനു ശേഷം നന്നായി മിക്സിയിലിട്ട് അരച്ചെടുക്കുക. ഇത് കടായിയിലേക്ക് ഒഴിച്ച് ആവശ്യത്തിനു വെള്ളം ചേർത്ത് ഇളക്കി തിളപ്പിക്കുക. മുട്ട പുഴുങ്ങിയത് ചേർത്തിളക്കുക. ഇതിലേക്കു കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്തിളക്കുക. അടച്ചുവച്ചു വേവിക്കുക. ശേഷം മല്ലിയില ചേർത്തിളക്കി ചൂടോടെ വിളമ്പാം.
Content Summary : Egg Kurma curry is a great accompaniment with hot appams or chapathis.