സൂപ്പർ ടേസ്റ്റിൽ സോയ, എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ
Mail This Article
ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും നെയ്‌ച്ചോറിനും ഒപ്പം കഴിക്കാം സൂപ്പർ ടേസ്റ്റിൽ സോയ കറി തയാറാക്കാം.
ചേരുവകൾ
സോയ വേവിക്കുവാൻ
- സോയ ചങ്ക്‌സ് - 100 ഗ്രാം
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
കറി തയാറാക്കാൻ
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
- വെളുത്തുള്ളി - 2 ടീസ്പൂൺ
- ഇഞ്ചി - 2 ടീസ്പൂൺ
- ഉള്ളി നീളത്തിൽ അരിഞ്ഞത് - 1-1/2 കപ്പ്
- പച്ചമുളക് - 3 എണ്ണം
- തക്കാളി - 1 കപ്പ്
- മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
- മുളകുപൊടി - 1/2 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി - 1/2 ടീസ്പൂൺ
- മല്ലിപ്പൊടി - 1 ടീസ്പൂൺ
- കുരുമുളകുപൊടി - 1/2 ടീസ്പൂൺ
- ഗരം മസാല -1/2 ടീസ്പൂൺ
- തൈര് -1 ടേബിൾ സ്പൂൺ
- തേങ്ങാപ്പാൽ -1/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില
തയാറാക്കുന്ന വിധം
സോയ ചങ്ക്‌സിൽ ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്തു വേവിച്ചെടുത്തു പിഴിഞ്ഞെടുക്കുക.
പാനിൽ എണ്ണയൊഴിച്ചു ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഉള്ളിയും പച്ചമുളകും ചേർത്തു നന്നായി വഴറ്റിയെടുക്കുക. വഴറ്റി വരുമ്പോൾ തക്കാളിയും കറി വേപ്പിലയും കൂടി ചേർത്തു കൊടുക്കുക.
തക്കാളി ഉടഞ്ഞു വരുമ്പോൾ മഞ്ഞൾപ്പൊടിയും മുളകുപൊടികളും മല്ലിപ്പൊടിയും കുരുമുളകു പൊടിയും ഗരം മസാലയും തൈരും ചേർത്തു വഴറ്റുക. പിഴിഞ്ഞു വച്ച സോയ ചങ്ക്‌സ് കൂടി ചേർത്തു നന്നായി യോജിപ്പിക്കുക.
തേങ്ങാപ്പാലും ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ചു വേവിച്ചു കുറുക്കുക.
കുറുകി വരുമ്പോൾ വെളിച്ചെണ്ണ തൂവി കൊടുക്കുക. കറിവേപ്പിലയും ചേർത്തു കൊടുക്കുക. രുചികരമായ സോയ കറി റെഡി.
Content Summary : Try out this easy recipe of soy chunks curry that is delicious and nutritious.