കൊതിപ്പിക്കും രുചിയിൽ വെജിറ്റബിൾ ദോശ
Mail This Article
വെറും ഒരു കപ്പ് പച്ചരി കൊണ്ട് ഉണ്ടാക്കുന്ന സ്വാദിഷ്ടമായ ഈ ദോശ എല്ലാവർക്കും ഇഷ്ടപ്പെടും. ഇതിൽ ധാരാളം വെജിറ്റബിൾസ് ചേർക്കുന്നതു കൊണ്ടു വേറെ കറിയില്ലെങ്കിലും കഴിക്കാം.
ചേരുവകൾ
•പച്ചരി - 1 കപ്പ്
•ഉരുളക്കിഴങ്ങ് - 1
•ബീൻസ് - 1/2 കപ്പ്
•കാരറ്റ് അരിഞ്ഞത് - 3/4 കപ്പ്
•തക്കാളി അരിഞ്ഞത് - 1/2 കപ്പ്
•പച്ചമുളക് ചെറുതായി അരിഞ്ഞത് - 2
•കറിവേപ്പില അരിഞ്ഞത് - കുറച്ച്
•ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
•മല്ലിയില അരിഞ്ഞത് - ഒരു പിടി
•ഉള്ളി അരിഞ്ഞത് - 1/2 കപ്പ്
•മുളകുപൊടി - 1/2 ടീസ്പൂൺ
•തൈര് - 1/4 കപ്പ്
•ബേക്കിങ് സോഡ - 1/2 ടീസ്പൂൺ
•ഉപ്പ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
•പച്ചരി അഞ്ചു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഉരുളക്കിഴങ്ങു പുഴുങ്ങി എടുത്തു അരിയുക.
•ശേഷം മിക്സിയുടെ ഒരു ജാറിലേക്ക് അരിയും ഉരുളക്കിഴങ്ങും കാൽ കപ്പ് വെള്ളവും ചേർത്തു നന്നായി അരച്ചെടുക്കുക.
•ഇത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ബാക്കി എല്ലാ ചേരുവകളും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച ശേഷം ഈ മാവ് കോരി ഒഴിച്ച് 2 മിനിറ്റ് അടച്ചു വച്ച് വേവിക്കുക. തിരിച്ചിട്ടും വേവിക്കുക. സ്വാദിഷ്ടമായ വെജിറ്റബിൾ ദോശ റെഡി.
Content Summary : Soft and fluffy raw rice breakfast.