ADVERTISEMENT

എളുപ്പത്തിൽ തയാറാക്കാവുന്ന സോയ രുചി, ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാം.

ചേരുവകൾ

  • സോയ ചങ്ക്സ് - 1 കപ്പ്
  • സവാള - 2 ഇടത്തരം വലുപ്പം
  • തക്കാളി - 1/2  ചെറുത് 
  • പച്ചമുളക് - 2 എണ്ണം
  • ഇഞ്ചി - 1/2 ടീസ്പൂൺ
  • വെളുത്തുള്ളി - 3/4 ടീസ്പൂൺ 
  • കറിവേപ്പില
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂണ്
  • ഗരം മസാല - 1/4 ടീസ്പൂണ്
  • വെളിച്ചെണ്ണ - 1/1/2  ടേബിൾസ്പൂൺ 
  • ഉപ്പ് - 3/4 ടീസ്പൂൺ
  • തേങ്ങ ചിരകിയത് - 3-4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച്, കഴുകിയ സോയ കഷണങ്ങൾ ചേർക്കുക. 2 മിനിറ്റ് തിളപ്പിച്ച് വെള്ളം കളഞ്ഞു 3 തവണ കഴുകി വെള്ളം പിഴിഞ്ഞെടുക്കുക. ചെറിയ മിക്സർ ജാറിലേക്കു സോയ കഷണങ്ങൾ ചേർത്തു നുറുക്കി എടുക്കുക (കത്തി വച്ച് ചെറുതായി മുറിച്ച് എടുത്താലും മതി). അത് ഒരു പാത്രത്തിലേക്കു മാറ്റുക. അരിഞ്ഞ സവാള, തക്കാളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ പാത്രത്തിലേക്കു ചേർക്കുക. കൈകൊണ്ടു നന്നായി യോജിപ്പിക്കുക. ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ  ഒഴിച്ചു  ചൂടാകുമ്പോൾ കറിവേപ്പില ചേർത്തു സോയ മിക്സ് ചേർത്തു യോജിപ്പിക്കുക. ചൂട് ഇടത്തരമായി കുറയ്ക്കുക. ഇതിലേയ്ക്കു തേങ്ങ ചേർത്തു നന്നായി ഇളക്കുക. 

ഒരു മൂടി അടച്ചു 5 മിനിറ്റു വേവിക്കുക.

5 മിനിറ്റിനു ശേഷം അടപ്പു തുറന്ന് ഇളക്കുക. ഡ്രൈ ആകുന്നതു വരെ ഇടയ്ക്ക് ഇളക്കി വേവിക്കുക. 

തുടർച്ചയായി മിക്സ് ചെയ്യേണ്ട ആവശ്യമില്ല. അവസാനമായി ഒരു നുള്ള് ഗരം മസാല ചേർത്തു നന്നായി ഇളക്കുക.

തീ ഓഫ് ചെയ്തു 10 മിനിറ്റു മാറ്റിവയ്ക്കുക. ചൂടുള്ള ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം വിളമ്പുക. നിങ്ങൾക്ക് ഇത് സമോസ ഫില്ലിങ് അല്ലെങ്കിൽ പുട്ടിൽ തേങ്ങയ്ക്കു പകരം ഉപയോഗിക്കാം.

Content Summary : Soya chunks stir fry, tasty recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com