ADVERTISEMENT

ശരീരത്തിൽ പച്ചകുത്തുന്നത് നമ്മുടെ നാട്ടിൽ സർവ്വസാധാരണമായിരിക്കുകയാണ്. ആദ്യമൊക്കെ ഒരു തമാശ എന്ന രീതിയിൽ മാത്രം പച്ചകുത്തിയിരുന്ന ഇടത്ത്  ഇപ്പോൾ പിന്തുടരുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രഖ്യാപനമായും ഇത്  വിലയിരുത്തപ്പെടാറുണ്ട്. പുരാണങ്ങളിലെയും ഗ്രന്ഥങ്ങളിലെയും സൂക്തങ്ങൾ, ഇഷ്ടപ്പെട്ട സിനിമ താരങ്ങളുടെ പേരുകൾ, തങ്ങളുടെ പങ്കാളികളുടെ ഓർമ്മകൾ ഉണർത്തുന്ന ചിഹ്നങ്ങൾ  തുടങ്ങി ടാറ്റുകൾ നിരവധിയാണ്. കായിക മാമാങ്കങ്ങളുടെ കാലത്ത് താരങ്ങളുടെ ശരീരത്തിലെ ഓരോ ടാറ്റൂവും  മാധ്യമങ്ങൾ ഇഴകീറി പരിശോധിക്കാറും ഉള്ളതാണ്.

 

എന്നാൽ ഏറ്റവും അധികം ഇഷ്ടപ്പെട്ട ഭക്ഷണത്തിന്റെ പേര് തന്നെ സ്വന്തം ശരീരത്തിൽ പച്ചുകുത്തിയാലോ? അതിനായി  മണിക്കൂറുകളോളം ടാറ്റൂ മിഷനു  കീഴിൽ വേദന സഹിച്ചു കിടക്കുക.  പിന്നീട് ജീവിതകാലം മുഴുവൻ ആ  വിഭവത്തിന്റെ പേര് ശരീരത്തിൽ കൊണ്ടുനടക്കുക. അതെന്തൊരു തരം  ഭക്ഷണ പ്രാന്തൻ ആയിരിക്കും അല്ലേ?

 

അത്തരത്തിൽ ഒരാളുടെ ചിത്രമാണ് സ്വിഗ്ഗി  കഴിഞ്ഞ ദിവസം തങ്ങളുടെ ട്വീറ്റിൽ  ഷെയർ ചെയ്തത്. രാജ്മ ചാവൽ  എന്ന ഉത്തരേന്ത്യൻ വിഭവത്തിന്റെ പേരാണ് തന്റെ വലതു കൈയുടെ മുട്ടിനു മുകളിലായി ഈ വിരുതൻ ടാറ്റു ചെയ്തിരിക്കുന്നത്. ''ജീവിതകാലം മുഴുവൻ ശരീരത്തോട് ചേർന്ന് നിൽക്കുന്ന വിധത്തിൽ എന്തിനെയെങ്കിലും നിങ്ങൾ ഇത്ര  സ്നേഹിച്ചിട്ടുണ്ടോ'' എന്ന ഒരു രസകരമായ കാപ്ഷൻ സഹിതമാണ് ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സ്വിഗി   അപ്‌ലോഡ് ചെയ്തിട്ടുള്ളത്.

ടർക്കിഷ് ഐസ്ക്രീം കടക്കാരനു മുൻപിൽ ക്ഷമയോടെ കാർത്തിക് ആര്യൻ ; വൈറൽ വിഡിയോ...

സംഭവം എന്തുതന്നെയായാലും ഈ പ്രത്യേക തരം  ഭ്രാന്തിനു   വലിയ പിന്തുണയാണ് ട്വിറ്റർ യൂസേഴ്സിൽ  നിന്നും  ലഭിക്കുന്നത്. 37,000 ത്തോളം പേർ നിലവിൽ ചിത്രം കണ്ടുകഴിഞ്ഞു. ചിലരാകട്ടെ കമന്റ് സെക്ഷനിൽ തങ്ങളും ഇതേ മാതൃക പിന്തുടരും എന്ന വാഗ്ദാനവുമായി എത്തിയിട്ടുമുണ്ട്. ഉടൻ തന്നെ  ഒരു കൈയിൽ ചോല ബട്ടൂരയും മറ്റേ കയ്യിൽ പാവ് ബജിയും  പച്ചകുത്തും എന്നാണ് നിധി ജെയ്ൻ എന്ന വ്യക്തിയുടെ വാഗ്ദാനം. ചിലരാകട്ടെ ഇങ്ങനെയൊക്കെ തീറ്റ പ്രാന്ത് പിടിച്ച മനുഷ്യർ നമ്മുടെ സമൂഹത്തിൽ ഉണ്ടോ എന്ന ആശ്ചര്യവും പ്രകടിപ്പിക്കുന്നു.!

Content Summary : Ever loved something so much you want it to stay with you forever tweet by Swiggy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com