വായിൽ അലിഞ്ഞിറങ്ങും രുചിയിൽ മുന്തിരി ജെല്ലി
Mail This Article
×
വെറും മൂന്ന് ചേരുവ മതി ഈ സ്വീറ്റ് ജെല്ലി തയാറാക്കാൻ, മുന്തിരിയും പഞ്ചസാരയും കോൺഫ്ലോറും ചേർത്ത് തയാറാക്കാം.
ചേരുവകൾ
- മുന്തിരി - 300 ഗ്രാം
- പഞ്ചസാര - 1/2 കപ്പ്
- കോൺഫ്ലവർ - 1/4 കപ്പ്
തയാറാക്കുന്ന വിധം
•മുന്തിരി നന്നായി കഴുകിയതിനു ശേഷം മിക്സിയുടെ ഒരു ജാറിൽ ഇട്ട് അടിച്ചു ജ്യൂസ് എടുക്കുക. മുന്നൂറ് മില്ലി ലിറ്റർ വേണം ജ്യൂസ്. ഇതിലേക്കു പഞ്ചസാരയും കോൺഫ്ലവറും ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ചു അടുപ്പിൽ വയ്ക്കാം.
•കൈ വിടാതെ ഇളക്കി കുറുക്കിയെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഫ്രിജിൽ വയ്ക്കാം. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കാം.
Content Summary : Grape Jelly, Instant dessert recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.