ഓട്സ് ടേസ്റ്റ്, 5 മിനിറ്റുകൊണ്ടു നല്ല മൊരിഞ്ഞ ദോശ
Mail This Article
×
ഓട്‌സിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്നു പഠനങ്ങൾ തെളിയിക്കുന്നു. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഉത്തമം. ഏറ്റവും ആരോഗ്യകരമായ ധാന്യങ്ങളിൽ ഒന്നാണ് ഓട്സ്. 5 മിനിറ്റിൽ ഓട്സ് അരച്ച ഉടനെ മൊരിഞ്ഞ ദോശ എങ്ങനെ ഉണ്ടാക്കാം എന്നു നോക്കാം.
ചേരുവകൾ
- ഓട്സ് - 2 കപ്പ്
- വെള്ളം - ഒന്നേമുക്കാൽ കപ്പ്
- സവാള - ഒരു ഇടത്തരം സവാളയുടെ പകുതി
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- പച്ചമുളക് - 3 എണ്ണം
- കറിവേപ്പില - കുറച്ചു
- ഉപ്പ് - 1 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഓട്സ് 15 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ശേഷം ബാക്കി എല്ലാ ചേരുവകളും ചേർത്തു നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ പാകത്തിൽ വേണം അരയ്ക്കാൻ. ഇനി ഒരു തവി മാവ് ചൂടായ ദോശക്കല്ലിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കുക. ചമ്മന്തി കൂട്ടി ചൂടോടെ കഴിക്കാം.
Content Summary : Oats dosa quick recipe for breakfast.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.