ADVERTISEMENT

ഫിഷ് ഗ്രിൽ ഇതുപോലെ ട്രൈ ചെയ്‌താൽ ഉഗ്രൻ ടേസ്റ്റാണ്, ലഞ്ചിനും ഡിന്നറിനും നിറം പകരാൻ ഈ ഒരു ഡിഷ് മാത്രം മതി.

 

ചേരുവകൾ 

  • മീൻ (കാളാഞ്ചി ) - 1
  • മുളകുപൊടി- 1 1/2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
  • മല്ലിപ്പൊടി - 3/4 ടേബിൾസ്പൂൺ
  • കുരുമുളകുപൊടി – 1/2 ടീസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • മന്തി മസാല - 3/4 ടേബിൾസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീസ്പൂൺ
  • ചെറുനാരങ്ങാ നീര് - 2 ടേബിൾസ്പൂൺ
  • ഒലിവ് ഓയിൽ - 4 ടേബിൾസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

 

തയാറാക്കുന്ന വിധം 

  • കഴുകി വൃത്തിയാക്കിയ മീൻ നടുവേ മുറിച്ചു വയ്ക്കുക. 
  • ഒരു ബൗളിലേക്കു മസാല പൊടികളെല്ലാം ചേർത്തു മിക്സ് ചെയ്തു മീനിലേക്കു തേച്ചു കൊടുത്തു അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കുക. 
  • പ്രീ ഹീറ്റ് ചെയ്ത ഓവനിലേക്കു വച്ചു 30 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക. 
  • ടേസ്റ്റി ഫിഷ് ഗ്രിൽ റെഡി.

 

Content Summary : Arabian style fish grill, easy fish recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com